Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightഅ​ന്ത​ർ ജി​ല്ല ബൈ​ക്ക്...

അ​ന്ത​ർ ജി​ല്ല ബൈ​ക്ക് മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ന്ത​ർ ജി​ല്ല ആ​ഡം​ബ​ര ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളെ മ​തി​ല​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​തി​ല​കം കൂ​ളി​മു​ട്ടം ആ​ലി​പ്പ​റ​മ്പി​ൽ അ​ൽ​ത്താ​ഫ് (19), അ​ഴീ​ക്കോ​ട് സ്വ​ദേ​ശി അ​ടി​മ​പ്പ​റ​മ്പി​ൽ ഷി​ഫാ​സ് (20) എ​ന്നി​വ​രെ​യാ​ണ് മ​തി​ല​കം ഇ​ൻ​സ്‌​പെ​ക്ട​ർ എം.​കെ. ഷാ​ജി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്‌.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ഓ​ടെ പൊ​ലീ​സ് പ​ട്രോ​ളി​ങ്ങി​നി​ടെ മ​തി​ല​ക​ത്താ​ണ് പി​ടി​യി​ലാ​യ​ത്. ന​മ്പ​ർ ​​േപ്ല​റ്റ് ഇ​ല്ലാ​ത്ത ബൈ​ക്കി​ൽ പോ​കു​ന്ന​ത് ക​ണ്ട് പി​ന്തു​ട​ർ​ന്നെ​ത്തി​ ത​ട​ഞ്ഞു​നി​ർ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ്‌ മോ​ഷ്ടി​ച്ച ബൈ​ക്കാ​ണെ​ന്ന് അ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ 17ന് ​എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ൽ​നി​ന്നാ​ണ് ആ​ഡം​ബ​ര ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച മ​റ്റൊ​രു ബൈ​ക്ക് വെ​ള്ളാ​ങ്ക​ല്ലൂ​രി​ൽ​നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഈ ​കേ​സി​ൽ മൂ​ന്ന് പേ​രെ​കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ​എസ്.​ഐ ശ്രീ​ലാ​ൽ, അ​ഡീ​ഷ​ന​ൽ എ​സ്.​ഐ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ്​പെഷൽ ബ്രാഞ്ച് എ.എസ്.ഐ മുഹമ്മദ് അഷ്റഫ്, സി.​പി.​ഒ​മാ​രാ​യ ഷി​ഹാ​ബ്, ഷി​ജു, സ​തീ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsarrest
News Summary - Inter district bike thieves arrested
Next Story