ചുണ്ടും കൈമുട്ടും കൊണ്ട് മോഹൻലാലിനെ വരച്ച് ഇന്ദ്രജിത്തും അശ്വതിയും
text_fieldsകൊടുങ്ങല്ലൂർ: ചുണ്ടുകളും കൈമുട്ടുകളും കൊണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ തീർത്ത് ഇന്ദ്രജിത്തും അശ്വതിയും. നേരേത്ത മൂക്കുകൊണ്ട് നടൻ സൂര്യയെ വരച്ച ഡാവിഞ്ചി സുരേഷിെൻറ മകന് ഇന്ദ്രജിത്തും നൃത്തച്ചുവടുകൾക്കൊപ്പം കാലുകൊണ്ട് നടൻ ഫഹദ് ഫാസിലിനെ വരച്ച ഡാവിഞ്ചി ഉണ്ണികൃഷ്ണെൻറ മകള്‍ അശ്വതിയുമാണ് വ്യത്യസ്തമായ രീതിയില്‍ മോഹൻലാലിെൻറ ചിത്രങ്ങള്‍ വരച്ചത്.
'കിസ്ആർട്ട്' എന്ന പേരിൽ ഇന്ദ്രജിത്ത് ചുണ്ടുകളിൽ ചായം പുരട്ടിയാണ് ലാലിെൻറ ചിത്രം വരച്ചത്. ആറടി വലുപ്പമുള്ള ബോര്‍ഡില്‍ പെന്‍സില്‍ സ്കെച്ച് ചെയ്ത ശേഷമാണ് ചുണ്ടുകള്‍ ഉപയോഗിച്ച് ചിത്രം വരച്ചത്. മൂന്നു ദിവസങ്ങളിലായി പത്തു മണിക്കൂര്‍ ചെലവഴിച്ചാണിത് പൂർത്തിയാക്കിയത്.
എല്‍ബോ ആര്‍ട്ട് എന്ന പേരില്‍ കൈ മുട്ടുകള്കൊണ്ട് അക്രിലിക് നിറങ്ങൾ ഉപയോഗിച്ചാണ് അശ്വതി മോഹൻലാലിനെ വരച്ചത്. 15 മണിക്കൂറെടുത്താണിത് പൂർത്തിയാക്കിയത്.