Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightബൈക്കിലെത്തിയ സംഘം...

ബൈക്കിലെത്തിയ സംഘം സി.പി.എം പ്രവർത്തകനെ ആക്രമിച്ചു

text_fields
bookmark_border
ബൈക്കിലെത്തിയ സംഘം സി.പി.എം പ്രവർത്തകനെ ആക്രമിച്ചു
cancel

കൊടുങ്ങല്ലൂർ: മേത്തല അഞ്ചപ്പാലത്ത് സി.പി.എം പ്രവർത്തകനെ ആക്രമിച്ചു. അഞ്ചപ്പാലം മൂലങ്കണ്ണി ഷിഹാബിനെയാണ് ആക്രമിച്ചത്. പരിക്കേറ്റ യുവാവിനെ കൊടുങ്ങല്ലൂർ ടി.കെ.എസ് പുരം മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നമ്പർ പ്ലേറ്റ് മറച്ച ബൈക്കുകളിലെത്തിയവരാണ് ആക്രമണം നടത്തിയത്. ഈയിടെ അഞ്ചപ്പാലത്ത് കായിക മത്സരത്തിനിടെ കളിക്കാർ തമ്മിലുണ്ടായ സംഘർഷത്തി​െൻറ തുടർച്ചയാണ് ആക്രമണമെന്ന് സൂചനയുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.


Show Full Article
TAGS:attackedKodungallur
News Summary - In Kodungallur, a group on a bike attacked a CPM activist
Next Story