സ്കൂൾ ചുമരിൽ ഇടംപിടിച്ച് ചരിത്രസ്മാരകങ്ങൾ
text_fieldsഎറിയാട് ജി.എൽ.പി.എസ്.കെ.വി.എസ് ഭിത്തിയിൽ ചിത്രമായി മാറിയ സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഭവനം
കൊടുങ്ങല്ലൂർ: സ്കൂൾ ചുമരുകളിൽ ഇടംപിടിച്ച് നാടിന്റെ ചരിത്രസ്മാരകങ്ങൾ. എറിയാട് ജി.എൽ.പി. എസ്.കെ.വി.എച്ച്.എസിലെ ഭിത്തികളിലാണ് നാടിന്റെ ചരിത്രസ്മാരകങ്ങൾ ബഹുവർണ നിറത്തിൽ വിരിഞ്ഞത്. സമഗ്ര ശിക്ഷാ കേരളയുടെ പ്രീപ്രൈമറി നവീകരണ പദ്ധതിയായ സ്റ്റാർസിന്റെ ഭാഗമായാണ് കൊടുങ്ങല്ലൂരിന്റെ ചരിത്ര സ്മാരകങ്ങൾ സ്കൂളിൽ വരച്ചത്.
കൊടുങ്ങല്ലൂരിലെ കീഴത്തളി ക്ഷേത്രം, ചേരമാൻ ജുമാമസ്ജിദ്, കൊടുങ്ങല്ലൂർ ദേവീ ക്ഷേത്രം, അഴീക്കോട് മാർത്തോമാ തീർത്ഥാടന കേന്ദ്രം, സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ജന്മഗൃഹം എന്നിവയുടെ ചിത്രങ്ങളാണ് പ്രാദേശിക ചരിത്ര പാഠങ്ങളായി മാറിയത്. പത്തടി ഉയരത്തിലും 40 അടി വീതിയിലുമാണ് ചിത്രങ്ങൾ വരച്ചത്. ഉൾഭാഗങ്ങളിൽ ഗ്രാമീണ ജീവിതങ്ങളും പ്രകൃതിയുമെല്ലാം ചിത്രങ്ങായി ഇടം നേടിയിട്ടുണ്ട്.