Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightവിവാഹവാഗ്ദാനം നൽകി...

വിവാഹവാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കൊടുങ്ങല്ലൂർ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതി കോതപറമ്പ് പനപ്പറമ്പിൽ റിസ്വാനർബി (26) അറസ്റ്റിൽ. യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തെന്നാണ് പരാതി. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി എൻ.എസ്. സലീഷിന്‍റെ നിർദേശാനുസരണം ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐമാരായ അജിത്ത്, രവികുമാർ, എസ്.സി.പി.ഒ ജോസഫ്, സി.പി.ഒമാരായ ഗിരീഷ് ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. അതേസമയം സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഹൈകോടതിയെ സമീപിക്കുമെന്നും പ്രതിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

Show Full Article
TAGS:assaulting casearrest
News Summary - Harassment by promising marriage-Youth arrested
Next Story