Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightവൈജ്ഞാനിക ശേഖരത്തിന്റെ...

വൈജ്ഞാനിക ശേഖരത്തിന്റെ വാതിൽ തുറന്ന് സർക്കാർ വിദ്യാലയം

text_fields
bookmark_border
reading day
cancel
camera_alt

ലൈ​ബ്ര​റി​യു​ടെ ചു​വ​രു​ക​ളി​ലെ വാ​ർ​ലി പെ​യി​ന്റി​ങ് 

കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ത്തി​ലൂ​ടെ തി​രി​ച്ചു​പി​ടി​ച്ച വൈ​ജ്ഞാ​നി​ക ശേ​ഖ​ര​ത്തി​ന്റെ വാ​തി​ൽ സ​മൂ​ഹ​ത്തി​ലേ​ക്ക് തു​റ​ന്നു​വെ​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു സ​ർ​ക്കാ​ർ വി​ദ്യാ​ല​യം. കൊ​ടു​ങ്ങ​ല്ലൂ​രി​ന​ടു​ത്ത് ശാ​ന്തി​പു​രം മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ൻ മെ​മ്മോ​റി​യ​ൽ ജി.​വി.​എ​ച്ച്.​എ​സ് സ്കൂ​ളി​ൽ അ​പൂ​ർ​വ ഗ്ര​ന്ഥ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല ശേ​ഖ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം സ​മൂ​ഹ​ത്തി​നു​കൂ​ടി അ​നു​ഭ​വ​വേ​ദ്യ​മാ​ക്കാ​നാ​യ​ത് ഒ​രു സ​മ​ർ​പ്പി​ത സം​ഘ​ത്തി​ന്റെ പ്ര​യ​ത്ന​ത്തി​ന്റെ​കൂ​ടി ഫ​ല​മാ​ണ്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ജീ​ന ഷു​ക്കൂ​റി​ന്റെ ഗ​വേ​ഷ​ണ ഗ്ര​ന്ഥം ഉ​ൾ​പ്പെ​ടെ ആ​റു പു​സ്ത​ക​ങ്ങ​ൾ വാ​യ​ന​യു​ടെ ഭാ​ഗ​മാ​കു​ന്നു​വെ​ന്ന അ​പൂ​ർ​വ​ത​യും ലൈ​ബ്ര​റി​ക്കു​ണ്ട്. വാ​യ​ന​ശാ​ല​യു​ടെ പു​തി​യ അ​കം വ​ര​യു​ടെ വ​ർ​ണ​ക്കാ​ഴ്ച​ക​ളാ​ൽ മ​നോ​ഹ​ര​വും ആ​ക​ർ​ഷ​ക​വു​മാ​ണ്.

സ്കൂ​ൾ പ​ഠ​ന​വേ​ള ഒ​ഴി​ച്ചു​ള്ള സ​മ​യ​വും അ​വ​ധി​ദി​ന​ങ്ങ​ളി​ലു​മാ​ണ് പു​റ​ത്തു​നി​ന്നു​ള്ള​വ​ർ​ക്ക് ലൈ​ബ്ര​റി​യി​ലേ​ക്ക് പ്ര​വേ​ശം. സ​മൂ​ഹ​ത്തി​നു​കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ന്ന റ​ഫ​റ​ൻ​സ് ഗ്ര​ന്ഥ​ങ്ങ​ളും, അ​പൂ​ർ​വ കൃ​തി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പ​തി​നാ​യി​ര​ത്തി​ലേ​റെ പു​സ്ത​ക​ങ്ങ​ളാ​ണ് ലൈ​ബ്ര​റി​യി​ലു​ള്ള​ത്.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ജീ​ന ഷു​ക്കൂ​റി​നൊ​പ്പം പി.​ടി.​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ക​ലാ​മി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള കൂ​ട്ടാ​യ്മ മൂ​ന്നു മാ​സ​മാ​യി ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​ണ് ലൈ​ബ്ര​റി​യു​ടെ പു​ന​ർ​ജ​നി. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കും സ്റ്റാ​ഫി​നും പി.​ടി.​എ ക​മ്മി​റ്റി​ക്കും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​വു​ക​ളാ​യി​രു​ന്നു ന​വീ​ക​ര​ണ വേ​ള. കെ.​പി. രാ​ജേ​ന്ദ്ര​ൻ മ​ന്ത്രി​യാ​യി​രി​ക്കെ അ​നു​വ​ദി​ച്ച ഫ​ണ്ടു​കൊ​ണ്ടാ​ണ് ലൈ​ബ്ര​റി​യും റീ​ഡി​ങ് റൂ​മും നി​ർ​മി​ച്ച​ത്.

12 കൊ​ല്ലം മു​മ്പ് പ​ണി ക​ഴി​ച്ച ലൈ​ബ്ര​റി കാ​ല​ക്ര​മേ​ണ ന​രി​ച്ചീ​ർ, മ​ര​പ്പ​ട്ടി, എ​ലി എ​ന്നി​വ​യു​ടെ താ​വ​ള​മാ​യി മാ​റി​യി​രു​ന്നു. ലൈ​ബ്ര​റി ന​വീ​ക​ര​ണ​ത്തി​ന് മൂ​ന്നു ല​ക്ഷം രൂ​പ പി.​ടി.​എ പ്ര​സി​ഡ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ചി​രു​ന്നു. പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ആ​തി​ര, അ​പ​ർ​ണ, ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ വി​സ്മ​യ, ആ​വ​ണി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചു​മ​രു​ക​ൾ പെ​യി​ന്റി​ങ്ങി​ലൂ​ടെ മ​നോ​ഹ​ര​മാ​ക്കി​യ​ത്.

ഹെ​ഡ്മി​സ്ട്ര​സ് വി.​എ. സു​ൽ​ഫ​ത്തും വി.​എ​ച്ച്.​എ​സ്.​ഇ പ്രി​ൻ​സി​പ്പ​ൽ ജീ​ന ജെ​യിം​സും മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എ. അ​ഷ്റ​ഫും ഡെ​വ​ല​പ്മെ​ന്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ആ​ർ. ഗോ​പി​നാ​ഥ​നും പൂ​ർ​വ അ​ധ്യാ​പ​ക​ൻ അ​ബ്ദു​റ​ഹ്മാ​നും പി.​ടി.​എ വൈ​സ് പ്ര​സി​ഡ​ന്റ് മൊ​യ്തീ​ൻ​ഷാ തു​ട​ങ്ങി​യ​വ​രും സം​രം​ഭ​ത്തോ​ട് സ​ഹ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:readingGovt schoolschoolworld reading day
News Summary - Govt.school is open to public for reading
Next Story