പ്രളയത്തിൽ നാടിെൻറ രക്ഷകരായവർക്ക് സ്നേഹഭവനത്തിെൻറ തണൽ
text_fieldsഎടവിലങ്ങിലെ മത്സ്യത്തൊഴിലാളികൾക്കായി നിർമിച്ചുനൽകിയ സ്നേഹഭവനങ്ങൾ
കൊടുങ്ങല്ലൂർ: പ്രളയത്തിൽ നാടിെൻറ രക്ഷകരായി മാറിയ കേരള സൈന്യത്തിെൻറ എടവിലങ്ങിലെ നാല് കുടുംബങ്ങൾക്ക് ഇനി സ്നേഹഭവന തണലിൽ അന്തിയുറങ്ങാം.
ഇ.ടി. ടൈസൺ എം.എൽ.എയുടെ ശ്രമഫലമായി ഇരിങ്ങാലക്കുട രൂപതയുടെ സഹായത്തോടെയാണ് എടവിലങ്ങ് തീരത്തെ മത്സ്യബന്ധന തൊഴിലാളികൾക്ക് വീടുകൾ നിർമിച്ചത്.
നീണ്ട നാളത്തെ നിയമ നടപടികൾ പൂർത്തിയാക്കിയാണ് ഫിഷറീസ് വകുപ്പിനു കീഴിലുള്ള ഭൂമിയിൽ പാവപ്പെട്ട നാല് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീട് നിർമിച്ചത്. 650 സ്ക്വയർ ഫീറ്റിലാണ് വീട് നിർമിച്ചത്. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ എം.എൽ.എ താക്കോലുകൾ കൈമാറി.
പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത ബിഷപ് പോൾ കണ്ണൂക്കാടൻ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡൻറ് കെ.കെ. മോഹനൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. കൈലാസൻ, വാർഡ് അംഗങ്ങൾ, ഫിഷറീസ് ഡയറക്ടർ മാജാജോസ് തുടങ്ങിയവർ സംബന്ധിച്ചു.