കോവിഡ് ബാധിച്ച മുൻ നഗരസഭ കൗൺസിലർ പൊള്ളലേറ്റ് മരിച്ചു
text_fieldsനഫീസ
കൊടുങ്ങല്ലൂർ: കോവിഡ് ബാധിതയായി വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുൻ നഗരസഭ കൗൺസിലർ പൊള്ളലേറ്റ് മരിച്ചു. കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലറായിരുന്ന, മേത്തല കുന്നംകുളം കോട്ടയത്ത് വീട്ടിൽ ജമാലിെൻറ ഭാര്യ നഫീസ (62) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവർക്ക് പൊള്ളലേറ്റത്.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി ഒമ്പതരയോടെ മരിച്ചു. ഇവരുടെ ഭർത്താവും മകനും കോവിഡ് പോസിറ്റിവ് ആണ്. സി.പി.ഐ കുന്നംകുളം ബ്രാഞ്ച് കമ്മിറ്റി അംഗമായ നഫീസ 2010- 15 കാലയളവിലാണ് നഗരസഭ കുന്നംകുളം വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. മകൻ: റിൻഷാദ്. മരുമകൾ: ഹഷിദ.