Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകൊടുങ്ങല്ലൂരിൽ അഞ്ച്...

കൊടുങ്ങല്ലൂരിൽ അഞ്ച് കോടിയുടെ ശുചിത്വ പരിപാലന പദ്ധതി അവസാനഘട്ടത്തിൽ

text_fields
bookmark_border
Five crore sanitation project in Kodungallur
cancel
camera_alt

ഉ​ദ്ഘാ​ട​നം ചെയ്ത ക​ണ്ടം​കു​ളം എം.​സി.​എ​ഫി​ന്‍റെ മു​ന്നി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജൈ​ത്ര​നും കൂ​ട്ട​രും

Listen to this Article

കൊ​ടു​ങ്ങ​ല്ലൂ​ർ: മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നും ശു​ചി​ത്വ​പ​രി​പാ​ല​ന​ത്തി​നു​മാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ ആ​വി​ഷ്ക​രി​ച്ച അ​ഞ്ച് കോ​ടി​യു​ടെ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. അ​ഞ്ച് കോ​ടി​യു​ടെ സ്വ​ച്ഛ്ഭാ​ര​ത് പ​ദ്ധ​തി​യി​ൽ 41 ശ​ത​മാ​നം ഫ​ണ്ട് ന​ഗ​ര​സ​ഭ​യു​ടെ​യും 35 ശ​ത​മാ​നം കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ​യും 24 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ​യും വി​ഹി​ത​മാ​ണ്.

വീ​ടു​ക​ളി​ൽ​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന അ​ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ര​ണ്ട് റി​സോ​ഴ്സ് റി​ക്ക​വ​റി സെ​ന്റ​റു​ക​ൾ നി​ർ​മി​ച്ചു.

ടി.​കെ.​എ​സ് പു​ര​ത്തെ സെ​ന്റ​റി​ന് യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ഉ​ൾ​പ്പെ​ടെ 23.20 ല​ക്ഷ​മാ​ണ് ചെ​ല​വ്. ഇ​തി​ന്റെ വി​സ്തീ​ർ​ണം 1000 ച​തു​ര​ശ്ര അ​ടി​യാ​ണ്. പു​ല്ലൂ​റ്റ് നാ​രാ​യ​ണ​മം​ഗ​ല​ത്ത് 2000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ നി​ർ​മി​ച്ച കേ​ന്ദ്ര​ത്തി​ന് 20 ല​ക്ഷ​മാ​ണ് ചെ​ല​വ്. 50 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള 22 മി​നി മെ​റ്റീ​രി​യ​ൽ ക​ല​ക്ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് 13.20 ല​ക്ഷം ചെ​ല​വ് വ​ന്നു. ഇ​തി​ന് പു​റ​മെ 300 ച​തു​ര​ശ്ര അ​ടി വീ​തം വി​സ്തീ​ർ​ണ​ത്തി​ൽ ഒ​മ്പ​ത് ല​ക്ഷം ചെ​ല​വ​ഴി​ച്ച് ര​ണ്ട് മെ​റ്റീ​രി​യ​ൽ ക​ല​ക്ഷ​ൻ സെ​ന്റ​റു​ക​ൾ കൂ​ടി നി​ർ​മാ​ണം ക​ഴി​ഞ്ഞു. മൂ​ന്ന് എ​ണ്ണം കൂ​ടി നി​ർ​മാ​ണ​ത്തി​ന്റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണ്.

ക​ണ്ടം​കു​ളം സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്​ സ​മീ​പം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ എം.​സി.​എ​ഫി​ന്റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജൈ​ത്ര​ൻ നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ എ​ൽ​സി പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​ല പ​ണി​ക്ക​ശ്ശേ​രി, വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​യ റി​ജി ജോ​ഷി, ഇ.​ജെ. ഹി​മേ​ഷ്, ധ​ന്യ ഷൈ​ൻ, റീ​ന അ​നി​ൽ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി വി. ​സ​നി​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodungallursanitation project
News Summary - Five crore sanitation project in Kodungallur is in the final stage
Next Story