ഇഡലി പാത്രത്തിൽ വിരൽ കുടുങ്ങിയ കുരുന്നിന് ഫയർഫോഴ്സ് രക്ഷകരായി
text_fieldsആദമിെൻറ വിരൽ ഇഡലി തട്ടിൽ കുടുങ്ങിയ നിലയിൽ
കൊടുങ്ങല്ലൂർ: ഇഡലി പാത്രത്തിെൻറ മൂടിയിൽ വിരൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി ഫയർ ഫോഴ്സ്. പെരിഞ്ഞനം കൊറ്റകുളം സ്വദേശി പാതാനത്ത് പറമ്പിൽ മുഹമ്മദ് ആഷീമിെൻറ മകൻ ഒന്നര വയസ്സുള്ള ആദമിെൻറ വിരലാണ് പാത്രത്തിെൻറ മൂടിയിൽ കുടുങ്ങിയത്. വീട്ടുകാർ ഏറെ ശ്രമിച്ചിട്ടും വിരൽ പുറത്തെടുക്കാനായില്ല. രക്തം കനിയുന്ന അവസ്ഥയിൽ എത്തിയതോടെ കുട്ടിയേയും കൊണ്ട് രക്ഷിതാക്കൾ പുല്ലൂറ്റ് ഫയർഫോഴ്സ് സ്റ്റേഷനിൽ എത്തി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഹനീഫയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സജീഷ്, ബിനുരാജ്, അതുൽജിത്ത്, എസ്. സന്ദീപ്, ആർ. ശ്രീജിത്ത് എന്നിവർ ചേർന്ന് ഇഡലിത്തട്ട് മുറിച്ച് കുട്ടിയുടെ വിരൽ പുറത്തെടുത്തു.