Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_right...

ഉ​യ​രു​ക​യാ​യ്...ദേ​ശ​പ്പെ​രു​മ​യു​ടെ ഉ​ത്സ​വാ​ര​വം

text_fields
bookmark_border
ഉ​യ​രു​ക​യാ​യ്...ദേ​ശ​പ്പെ​രു​മ​യു​ടെ ഉ​ത്സ​വാ​ര​വം
cancel
camera_alt

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച് വടക്കേനടയിലെ വലിയ നടപ്പന്തലിൽ

ആരംഭിച്ച ആനച്ചമയ പ്രദർശനം

കൊ​ടു​ങ്ങ​ല്ലു​ർ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ കാ​വി​ൽ ദേ​ശ​പ്പെ​രു​മ​യു​ടെ ഉ​ത്സ​വാ​ര​വം ഉ​യ​രു​ക​യാ​യ്... ശനിയാഴ്ച സന്ധ്യാസമയത്തോടെ സജീവമാകുന്ന ത​ട്ട​കം ഇ​നി നാ​ലു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്റെ നി​റ​വി​ലേ​ക്ക്. കോ​വി​ഡി​ന് ശേ​ഷം പൂ​ർ​വാ​ധി​കം ആ​വേ​ശ​ത്തോ​ടെ കൊ​ടു​ങ്ങ​ല്ലൂ​രി​ന്റെ ത​ന​ത് ഉ​ത്സ​വ​മാ​യ താ​ല​പ്പൊ​ലി കൊ​ണ്ടാ​ടും.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ൽ ദേ​വീ സ്തു​തി​ക​ളോ​ടെ കൊ​ടു​ങ്ങ​ല്ലൂ​ർ സാ​ഹി​ത്യ സ​ദ​സ്സ് കാ​വു​ണ​ർ​ത്തും. ശേ​ഷം മ​ക​ര​സം​ക്രാ​ന്തി​യു​ടെ സാ​യം​സ​ന്ധ്യ​യി​ൽ 1001 ക​തി​ന വെ​ടി​ക​ളോ​ടെ ക്ഷേ​ത്രാ​ങ്ക​ണ​വും ന​ഗ​ര​വും നാ​ട്ടാ​രും ഉ​ത്സ​വാ​ര​വ​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യ്...

6.30ന് ​ക​ല​ക​ളു​ടെ വേ​ദി​യി​ൽ ദ​ശാ​വ​താ​രം ആ​ന​ന്ദ​നൃ​ത്തോ​ത്സ​വം ആ​സ്വ​ദി​ക്കാം. പി​റ​കെ മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് ഡ്രാ​മ ‘അ​ഗ്നി ചി​ല​മ്പ്’ അ​വ​ത​രി​പ്പി​ക്കും. ഒ​ന്നാം താ​ല​പ്പൊ​ലി ദി​ന​മാ​യ ഞാ​യ​റാ​ഴ്ച ഒ​ന്നി​ന് ആ​ന​ക​ളും പ​ഞ്ച​വാ​ദ്യ​വും ചെ​ണ്ട​മേ​ള​വു​മാ​യി മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​കും.

വൈ​കീ​ട്ട് ആ​റി​ന് ക​തി​ന വെ​ടി മു​ഴ​ങ്ങും. തു​ട​ർ​ന്ന് ദീ​പാ​രാ​ധ​ന. ഏ​ഴോ​ടെ ന​വ​രാ​ത്രി മ​ണ്ഡ​പം തി​രു​വാ​തി​ര ക​ളി​യും ഒ​ഡി​സി നൃ​ത്ത​വും നൃ​ത്ത​നൃ​ത്യ​ങ്ങ​ളു​മാ​യി മു​ഖ​രി​ത​മാ​കും. രാ​ത്രി ഒ​മ്പ​തി​ന് താ​യ​മ്പ​ക​യു​ണ്ടാ​കും. പ​ല​ർ​ച്ചെ ഒ​ന്നി​ന് ന​ട​ക്കു​ന്ന എ​ഴു​ന്ന​ള്ളി​പ്പും മൂ​ന്നി​നു​ള്ള എ​തി​രേ​ൽ​പു​മാ​യി ഒ​ന്നാം താ​ല​പ്പൊ​ലി സ​മാ​പി​ക്കും.

ര​ണ്ടാം താ​ല​പ്പൊ​ലി നാ​ളാ​യ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് എ​ഴു​ന്ന​ള്ളി​പ്പും പ​ഞ്ച​വാ​ദ്യ​വും മേ​ള​വു​മാ​യി കാ​വ് ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കും. താ​ളം പി​ടി​ച്ചെ​ത്തു​ന്ന മേ​ള പ്രേ​മി​ക​ൾ കാ​വ് കൈ​യ​ട​ക്കും. വൈ​കീ​ട്ട് ദീ​പാ​രാ​ധ​ന​ക്ക് പി​റ​കെ 1001 ക​തി​ന വെ​ടി​ക​ളും ക​രി​മ​രു​ന്ന് പ്ര​യോ​ഗ​വും ഉ​ണ്ടാ​കും.

രാ​ത്രി എ​ട്ടി​ന് വാ​ദ്യ​ക​ലാ​കാ​ര​ൻ​മാ​രു​ടെ ‘വാ​ദ്യ​സ​മ​ന്വ​യം’ ആ​സ്വ​ദി​ക്കാം. 9.30ന് ​താ​യ​മ്പ​ക​യു​ണ്ടാ​കും. പു​ല​ർ​ച്ച ര​ണ്ടി​ന് ന​ട​ക്കു​ന്ന എ​ഴു​ന്ന​ള്ളി​പ്പ് സ​മാ​പി​ക്കു​ന്ന​തോ​ട ശ്രീ​കു​രും​ബ​കാ​വും പ​രി​സ​ര​വും മൂ​ന്നാം താ​ല​പ്പൊ​ലി​യി​ലേ​ക്ക് ചു​വ​ടു​വെ​ക്കും. മൂ​ന്നാം താ​ല​പ്പൊ​ലി​യു​ടെ പ​ക​ൽ​പ്പൂ​രം ഉ​ച്ച​ക്ക് ര​ണ്ടി​ന് പ​ഞ്ച​വാ​ദ്യ​വും പി​റ​കെ മേ​ള​വു​മാ​യി കൊ​ട്ടി​ക്ക​യ​റും.

സ​ന്ധ്യ​യി​ലെ ദീ​പാ​രാ​ധ​ന​ക്ക് ശേ​ഷം ക​തി​ന​ക​ൾ മു​ഴ​ങ്ങും. ക​രി​മ​രു​ന്ന് പ്ര​യോ​ഗ​വും ന​ട​ക്കും. പി​റ​കെ ന​വ​രാ​ത്രി മ​ണ്ഡ​പം തി​രു​വാ​തി​ര ക​ളി​യും ഗാ​ന​മേ​ള​യും ‘ഒ​റ്റ​മ​രം കാ​വ​ല്ല’ എ​ന്ന നാ​ട​ൻ ക​ല​ക​ളി​ലേ​ക്കും പ്ര​വേ​ശി​ക്കും. ഒ​മ്പ​തി​ന് ശ്രീ​കു​രും​ബാ​മ്മ​ക്ക് ഗു​രു​തി​യും തു​ട​ർ​ന്ന് താ​യ​മ്പ​ക​യും 9.30ന് ​എ​ട​വി​ല​ങ്ങ് പ​തി​നെ​ട്ട​ര​യാ​ള​ത്തു​നി​ന്ന് അ​ട​ന്ത മേ​ള​വു​മാ​യി പ​റ എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും.

ജ​ന​ബാ​ഹു​ല്യം അ​തി​ന്‍റെ പാ​ര​മ്യ​ത്തി​ലെ​ത്തു​ന്ന നാ​ലാം താ​ല​പ്പൊ​ലി നാ​ൾ രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത​മാ​യ അ​ക്ഷ​ര​ശ്ലോ​ക സ​ദ​സ്സോ​ടെ സ​ജീ​വ​മാ​കും. പ​തി​വു​പോ​ലെ താ​ള​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ കാ​വ് ജ​നാ​ര​വ​ത്തി​ലേ​ക്ക് വ​ഴി​മാ​റും.

പ​ഞ്ച​വാ​ദ്യം ക​ഴി​ഞ്ഞ് മേ​ള​ത്തോ​ടെ എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും. 6.30ന് ​ദീ​പാ​രാ​ധ​ന, പി​ന്നെ ക​രി​മ​രു​ന്ന് പ്ര​യോ​ഗം. തു​ട​ർ​ന്ന് വ​യ​ലി​ൻ- ചെ​ണ്ട ഫ്യൂ​ഷ​ൻ അ​വ​ത​ര​ണ​മാ​ണ്. 9.30 മ​ണി​യോ​ടെ ഡ​ബ്ൾ താ​യ​മ്പ​ക. അ​ർ​ധ​രാ​ത്രി​യു​ടെ എ​ഴു​ന്ന​ള്ളി​പ്പ് ക​ഴി​ഞ്ഞാ​ൽ പു​ല​ർ​ച്ച ന​ട​ക്കു​ന്ന എ​തി​രേ​ൽ​പോ​ടെ കാ​വി​ൽ ആ​ര​വ​മൊ​ഴി​യും. പി​ന്നെ ഉ​ത്സ​വ​പ്രേ​മി​ക​ളെ​ല്ലാം അ​ടു​ത്ത താ​ല​പ്പൊ​ലി​ക്കു​ള്ള കാ​ത്തി​രി​പ്പി​ലേ​ക്ക്.

ഏ​ഴി​ൽ​നി​ന്ന്​ നാ​ല്​ നാ​ളി​ലേ​ക്ക്​

കേ​ര​ള​ത്തി​ലെ കാ​വു​ക​ളു​ടെ​യെ​ല്ലാം കാ​വാ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ കു​രും​ബ​ക്കാ​വി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഏ​ഴു​ദി​വ​സം നീ​ണ്ട താ​ല​പ്പൊ​ലി വി​വി​ധ ജാ​തി​ക​ളാ​യി​രു​ന്നു ന​ട​ത്തി​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ധാ​രാ​ളം കു​ഡും​ബി​ക​ൾ എ​ത്താ​റു​ണ്ട്.

ആ​ദ്യ താ​ല​പ്പൊ​ലി​യു​ടെ ചെ​ല​വു​ക​ൾ വ​ഹി​ക്കു​ന്ന​ത് ‘ഒ​ന്നു​കു​റെ ആ​യി​രം യോ​ഗം’ എ​ന്ന നാ​യ​ർ സം​ഘ​മാ​ണ്. ര​ണ്ടാം താ​ല​പ്പൊ​ലി ന​ട​ത്തി​യി​രു​ന്ന​ത് ‘അ​യി​രൂ​ർ അ​യ്യാ​യി​രം’ എ​ന്ന നാ​യ​ർ യോ​ഗ​ക്കാ​രാ​ണ​ത്രേ. മൂ​ന്നാം താ ​ല​പ്പൊ​ലി​യു​ടെ ചെ​ല​വു​ക​ൾ വ​ഹി​ച്ചി​രു​ന്ന​ത് കൊ​ച്ചി രാ​ജാ​വാ​ണ്.

ആ ​ദി​വ​സം മാ​ത്രം താ​ല​പ്പൊ​ലി തു​ട​ങ്ങു​ന്ന​ത് മു​മ്പ് നി​ല​നി​ന്നി​രു​ന്ന എ​ട​വി​ല​ങ്ങ് പ​തി​നെ​ട്ട​യാ​ളം കോ​വി​ല​ക​ത്തു​നി​ന്നാ​ണ്. നാ​ലാം താ​ല​പ്പൊ​ലി കൊ​ടു​ങ്ങ​ല്ലൂ​ർ വ​ലി​യ​ത​മ്പു​രാ​ൻ ന​ട​ത്തി​യി​രു​ന്നു. ഇ​തെ​ല്ലാം ഇ​പ്പോ​ൾ ദേ​വ​സ്വ​മാ​ണ് ന​ട​ത്തു​ന്ന​ത്.

Show Full Article
TAGS:festival seasonkodungallur
News Summary - festival season for kodungallur
Next Story