Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightപിതാവി​െൻറ മരണം കൊല;​...

പിതാവി​െൻറ മരണം കൊല;​ മകൻ അറസ്​റ്റിൽ

text_fields
bookmark_border
പിതാവി​െൻറ മരണം കൊല;​ മകൻ അറസ്​റ്റിൽ
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: കു​ടും​ബ വ​ഴ​ക്കി​ന് പി​റ​കെ പി​താ​വ് കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മ​ക​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

എ​ട​വി​ല​ങ്ങ് കാ​ര പ​ഞ്ചാ​യ​ത്തു​കു​ളം മ​ണ്ണാ​ട്ട​റ ശി​വ​രാ​മ​നാ​ണ്​ (70) മ​രി​ച്ച​ത്. മ​ക​ൻ ക​ണ്ണ​ൻ എ​ന്ന സം​ജി​ത്തി​നെ​യാ​ണ്​ (35) കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. നേ​ര​ത്തേ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന്​ ശേ​ഷ​മാ​ണ്​ കൊ​ല​പാ​ത​കം സ്ഥി​രീ​ക​രി​ച്ച​ത്. വ​ടി​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് ശി​വ​രാ​മ​െൻറ വാ​രി​യെ​ല്ല് ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ത​ല​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഈ ​ര​ണ്ട് പ​രി​ക്കു​ക​ളാ​ണ് മ​ര​ണ​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ സി.​ഐ പി.​കെ. പ​ത്മ​രാ​ജ​ൻ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കും അ​ക്ര​മ​വും ഉ​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​നി​ടെ ക​ണ്ണ​ന് ത​ല​ക്ക് പ​രി​ക്കേ​റ്റ​ത് നി​ല​ത്ത് വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ​നും ഇ​യാ​ൾ മ​ദ്യ​പി​ച്ച് വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Casesson arrested
News Summary - Father's death is murder; son arrested
Next Story