മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടൽ: യുവാവ് അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ സജീർ
കൊടുങ്ങല്ലൂർ: ചന്തപ്പുരയിലെ മൈനാകം ജനറൽ ഫിനാൻസിൽ 22.1 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 90,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം അത്താണി തിരുവിലാംകുന്നിൽ വാടകക്ക് താമസിക്കുന്ന വാടാനപ്പള്ളി തൃത്തല്ലൂർ രായമരക്കാർ വീട്ടിൽ സജീർ (40) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ അഞ്ചിനാണ് സംഭവം. മൈനാകം ജനറൽ ഫിനാൻസിന്റെ ബ്രാഞ്ച് മാനേജർ സനലിന്റെ പരാതിയിൽ അന്വേഷണം നടത്തിവരവെയാണ് പ്രതി അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി ഈരാറ്റുപേട്ട കൊട്ടിയിൽ ഫിറോസ് (40) ഒളിവിലാണ്. ഇയാൾ കോട്ടയം ജില്ലയിൽ കാപ്പ പ്രകാരം നടപടി നേരിട്ടയാളാണ്.
അറസ്റ്റിലായ സജീർ ഞാറക്കൽ, കടവന്ത്ര എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ സമാന രീതിയിൽ പണം തട്ടിയതായി പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഹരോൾഡ് ജോർജ്, എസ്.ഐ രവികുമാർ, സി.പി.ഒമാരായ രാജൻ, പി.ജി. ഗോപകുമാർ, ബിനു ആന്റണി, ഫൈസൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.