Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightബി.​ജെ.​പി വി​രു​ദ്ധ...

ബി.​ജെ.​പി വി​രു​ദ്ധ സ​ർ​ക്കാ​റു​ക​ളെ ത​ക​ർ​ക്കാ​ൻ ശ്ര​മം -മ​ന്ത്രി രാ​ജ​ൻ

text_fields
bookmark_border
ബി.​ജെ.​പി വി​രു​ദ്ധ സ​ർ​ക്കാ​റു​ക​ളെ ത​ക​ർ​ക്കാ​ൻ ശ്ര​മം -മ​ന്ത്രി രാ​ജ​ൻ
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: കേ​ന്ദ്ര​ത്തി​ലെ ഫാ​ഷി​സ്റ്റ് ഭ​ര​ണ​കൂ​ടം ബി.​ജെ.​പി വി​രു​ദ്ധ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ. സി.​പി.​എം- സി.​പി.​ഐ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​ർ​ദാ​ർ ഗോ​പാ​ല കൃ​ഷ്ണ​ന്റെ 73ാം ര​ക്ത​സാ​ക്ഷി വാ​ർ​ഷി​ക ദി​നാ​ച​ര​ണം എ​സ്.​എ​ൻ പു​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി.​എ​ൻ. സ​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം നേ​താ​വ് ജെ​യ്ക് സി. ​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ടി.​കെ. സു​ധീ​ഷ്, കെ.​വി. രാ​ജേ​ഷ്, കെ.​ആ​ർ. ജൈ​ത്ര​ൻ, ടി.​പി. ര​ഘു​നാ​ഥ്, കെ.​കെ. അ​ബീ​ദ​ലി, ടി.​കെ. ര​മേ​ഷ് ബാ​ബു, പി.​വി. മോ​ഹ​ന​ൻ, എ.​ഡി. സു​ദ​ർ​ശ​ന​ൻ, എ.​എ​സ്. സി​ദ്ധാ​ർ​ഥ​ൻ, എ.​പി. ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​തി​ല​ക​ത്ത് നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് സ​മാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DestroyThrissur NewsBJPMinister Rajan
News Summary - Efforts to destroy anti-BJP governments - Minister Rajan
Next Story