കൊടുങ്ങല്ലൂരിൽ ചരസ് പിടികൂടി
text_fieldsഅറസ്റ്റിലായ റിനോയ്
കൊടുങ്ങല്ലൂർ: എടവിലങ്ങ് പൊടിയൻ ബസാറിൽ 110 ഗ്രാം ചരസുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. എടവിലങ്ങ് പൊടിയൻ ബസാർ കൈതത്തറ വീട്ടിൽ റിനോയ് (26) ആണ് അറസ്റ്റിലായത്.
കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം. ഷാംനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് വിൽപനയ്ക്കായി മണാലിയിൽനിന്ന് കൊണ്ടുവന്ന ചരസാണ് പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മണാലി യാത്രയിൽ പ്രതിയുടെ കൂടെയുണ്ടായിരുന്നവർക്കായുള്ള അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് പറഞ്ഞു.
ഇന്റലിജൻസ് ഓഫിസർ പി.ആർ. സുനിൽകുമാർ, റേഞ്ച് പ്രിവന്റിവ് ഓഫിസർ പി.വി. ബെന്നി, എം.ആർ. നെൽസൺ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.കെ. അബ്ദുൽ നിയാസ്. എസ്. അഫ്സൽ, എ.എസ്. രിഹാസ്, വനിത സിവിൽ എക്‌സൈസ് ഓഫിസർമാരായ പി.ആർ. രഞ്ജു, ചിഞ്ചു പോൾ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.