Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightബാറിൽനിന്ന്...

ബാറിൽനിന്ന് കസ്റ്റഡിയിലെടുത്തവർ സ്റ്റേഷനിൽ അക്രമാസക്തരായി; എസ്.ഐക്ക് പരിക്ക്

text_fields
bookmark_border
Detainees turnd violent
cancel
camera_alt

ര​ഞ്ജി​ത്ത്, വി​കാ​സ്

കൊടുങ്ങല്ലൂർ: ബാറിൽനിന്ന് കസ്റ്റഡിയിലെടുത്ത യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അക്രമാസക്തരായി. തടയാൻ ശ്രമിച്ച എസ്.ഐക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രി 11ഓടെയാണ് സംഭവം.

കൊടുങ്ങല്ലൂർ തെക്കേനടയിലെ അശ്വതി ബാറിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എടവിലങ്ങ് പൊടിയൻ ബസാർ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (31) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ബി.ജെ.പി പ്രവർത്തകരായ ഇവർ സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ കസേരയെടുത്ത് ചില്ലുഭിത്തി അടിച്ചു തകർക്കുകയായിരുന്നു. ആക്രമണം തടയുന്നതിനിടെയാണ് എസ്.ഐ അജിത്തിന് പരിക്കേറ്റത്.

കൈക്ക് പരിക്കേറ്റ എസ്.ഐ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അറസ്റ്റിലായ പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു.

Show Full Article
TAGS:thrissurnews
News Summary - Detainees from the bar turned violent at the station; Injury to S.I
Next Story