യുവതിയുടെ മരണം: ഭർത്താവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
text_fieldsകൊടുങ്ങല്ലൂർ: യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അമ്മാവെൻറ ഭാര്യയും അറസ്റ്റിൽ. എടവിലങ്ങ് കാര ആലപ്പാട്ട് ഷിജിൻ ബാബു (29), ഷിജിൻ ബാബുവിെൻറ മാതാവ് ഷീബ (50) അമ്മാവെൻറ ഭാര്യ പ്രസന്ന (47) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി എൻ.എസ്. സലീഷ്, എസ്.ഐ സന്തോഷ്, എ.എസ്.ഐ സുനിൽ കുമാർ, സീനിയർ സി.പി.ഒ ഗോപൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 26ന് ഷിജിൻ ബാബുവിെൻറ ഭാര്യ ആര്യയെ (21) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. തുടർന്ന് ഭർതൃവീട്ടുകാർക്കെതിരെ ആര്യയുടെ പിതാവ് ഏങ്ങണ്ടിയൂർ ആയിരംകണ്ണി സ്വദേശി സുദർശനൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഷിജിൻ ബാബുവിെൻറ അമ്മാവൻ സിദ്ധാർഥനെയും ഏതാനും ദിവസം മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.