കോവിഡ് ബോധവത്കരണ പാരഡിയുമായി ഡാവിഞ്ചി സുരേഷ്
text_fieldsകോവിഡ് ബോധവത്കരണ പാരഡി ആൽബത്തിലെ ദൃശ്യം
കൊടുങ്ങല്ലൂർ: മഹാമാരിയുടെ പിടിയിൽപ്പെടും, വ്യാപനത്തെ തുടർന്നും വീടുകളില്‍ കഴിയുന്നവർക്ക് ഉല്ലാസം പകരാൻ പാരഡി ഗാനം ഒരുക്കി ചിത്രകാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷ്. തമിഴിലെ പ്രശസ്തമായ ഹിറ്റ് ആല്‍ബം എന്ജോയ് എഞ്ചാമിയുടെ പാരഡിയാണ് തയാറാക്കിയിരിക്കുന്നത്.
രാകേഷ് പള്ളത്തും ഷിബിനാറാണിയും സിജോ പറവൂരും ആണ് ആലപിച്ചത്. രാംജി ഡിജിറ്റല്‍ ആര്‍ട്സ് ആണ് റെക്കോര്‍ഡിങ്. അഭിനയിച്ചത് സുരേഷിെൻറ മക്കളായ ഇന്ദുലേഖയും ഇന്ദ്രജിത്തും സുരേഷിെൻറ സഹോദരനായ സന്തോഷിെൻറ മകന് കാര്‍ത്തിക്കും ആണ്. വീട്ടില്‍ തന്നെ തയാറാക്കിയ ഈ ഗാനം മൊബൈലില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. വേഷവിധാനവും കലാസംവിധാനവും കാമറയും എഡിറ്റിങ്ങും പാരഡി രചനയും സംവിധാനവുമെല്ലാം സുരേഷ് തന്നെയാണ് നിര്‍വഹിച്ചത്.
ക്വാറൻറീനില്‍ കഴിയുന്ന രണ്ടു പേര് തമ്മിലുള്ള സംസാരമാണ് ഗാനത്തിെൻറ ഇതിവൃത്തം. പാരഡി ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കഴിഞ്ഞു.