കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ കാരിക്കേച്ചര്‍ പ്രതിമയുമായി ഡാവിഞ്ചി സുരേഷ്
text_fieldsകാർട്ടൂണിസ്റ്റ് സുകുമാറിന്റെ കാരിക്കേച്ചർ പ്രതിമ മന്ത്രി പി. രാജീവും കുടുംബാംഗങ്ങളും ഏറ്റുവാങ്ങുന്നു
കൊടുങ്ങല്ലൂർ: ഈയിടെ അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ കാരിക്കേച്ചര്‍ പ്രതിമ ഒരുക്കി ഡാവിഞ്ചി സുരേഷ്. രണ്ടടി ഉയരമുള്ള പ്രതിമ ഫൈബറിലാണ് നിർമിച്ചത്. വരയിലും വർത്തമാനത്തിലും ചിരിയും ചിന്തയും നിറച്ച് മറഞ്ഞുപോയ കാർട്ടൂണിസ്റ്റിന്റെ ഓർമകൾക്ക് മുന്നിൽ കാരിക്കേച്ചർ സമർപ്പിക്കുന്നതായി ഡാവിഞ്ചി സുരേഷ് പറഞ്ഞു.
സുകുമാറിന്റെ അനുസ്മരണാർഥം കേരള കാർട്ടൂൺ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പാലച്ചുവട് എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന കെ.എസ്. പിള്ള സ്മാരക അവാർഡ്ദാന ചടങ്ങില്‍ കാരിക്കേച്ചര്‍ പ്രതിമ കുടുംബാംഗങ്ങളും മന്ത്രി പി. രാജീവും ഏറ്റുവാങ്ങി.

