സൗന്ദര്യവർധക വസ്തുക്കൾ കൊണ്ടൊരു മഞ്ജു വാര്യർ ചിത്രം
text_fieldsസൗന്ദര്യവർധക വസ്തുക്കളിൽ ഡാവിഞ്ചി സുരേഷ് തീർത്ത മഞ്ജുവാര്യരുടെ മുഖചിത്രം
കൊടുങ്ങല്ലൂർ: സൗന്ദര്യവർധക വസ്തുക്കള്‍ കൊണ്ട് നടി മഞ്ജു വാര്യരുടെ മുഖചിത്രം തീർത്ത് ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. മഞ്ജു വാര്യരുടെ ജന്മദിനത്തോടനുബന്ധിച്ച് സ്നേഹാദരമായാണ് ചിത്രമൊരുക്കിയത്. കൊടുങ്ങല്ലൂരിലെ ബ്യൂട്ടി പ്ലാനെറ്റ് ഷോപ്പ് ഉടമ അഷറഫ് ആണ് കടയിലെ ഫാന്‍സി, കോസ്മെറ്റിക് സാധനങ്ങള്‍ നല്കി സുരേഷിെൻറ വിവിധ മാധ്യമങ്ങളിൽ തീർക്കുന്ന എഴുപത്തിയാറാമത്തെ ചിത്രത്തിനുള്ള അവസരമൊരുക്കിയത്.
ഷോറൂമിനുള്ളിൽ തറയില്‍ വെല്‍വെറ്റ് തുണിവിരിച്ച് എട്ട് മണിക്കൂര്‍ കൊണ്ടാണ് പത്തടി വലുപ്പമുള്ള ചിത്രം വരച്ചത്. പ്രജീഷ് ട്രാന്‍സ് മാജിക് കാമറയില്‍ പകര്‍ത്തിയ ചിത്രത്തിെൻറ നിർമാണത്തിന് അഷറഫിെൻറ മക്കളായ അംജദും അഫ്താബും ബ്യൂട്ടി പ്ലാനെറ്റ് സഹപ്രവര്‍ത്തകരും സഹായത്തിനുണ്ടായിരുന്നു. ഇത്തരം മാധ്യമങ്ങളുപയോഗിച്ചുള്ള ചിത്രങ്ങളിൽ സ്ത്രീമുഖഛായ കൊണ്ടുവരുന്നത് വെല്ലുവിളിയാണെങ്കിലും നൂറ് മാധ്യമങ്ങള്‍ തേടിയുള്ള യാത്രയില്‍ ഇനിയും സ്ത്രീ കഥാപാത്രങ്ങള്‍ മനസ്സിലുണ്ടെന്ന് സുരേഷ് പറഞ്ഞു.