മൊബൈൽ ഫോൺ കൊണ്ട് മമ്മൂട്ടിയുടെ ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്
text_fieldsമൊബൈൽ ഫോണുകളും അനുബന്ധ സാമഗ്രികളും ഉപയോഗിച്ച് ചിത്രകാരൻ ഡാവിഞ്ചി സുരേഷ് തീർത്ത മമ്മൂട്ടി ചിത്രം
കൊടുങ്ങല്ലൂർ: മൊബൈല്‍ ഫോണുകള്‍ കൊണ്ട് നടൻ മമ്മൂട്ടിയുടെ ചിത്രം തീർത്ത് ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. അഭിനയത്തിെൻറ അര നൂറ്റാണ്ട് പൂർത്തിയാക്കിയ മമ്മൂട്ടിക്കുള്ള ആദരമായാണ് ജന്മദിനത്തോടനുബന്ധിച്ച് ചിത്രമൊരുക്കിയത്. എംടെല്‍ മൊബൈല്സിെൻറ മൂന്നു കടകളിൽനിന്ന് അറുനൂറു മൊബൈല്‍ ഫോണുകളും ആറായിരം മൊബൈല്‍ അക്സസറീസും ഉപയോഗിച്ചാണ് ഇരുപത് അടി വലിപ്പമുള്ള മമ്മൂട്ടി ചിത്രം തയാറാക്കിയത്.
കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്വെൻഷൻ സെൻറര്‍ ഹാളിനുള്ളിലാണ് 10 മണിക്കൂർകൊണ്ട് ചിത്രമൊരുക്കിയത്. കാമറമാൻ സിംബാദ്, ഫെബി, റിയാസ്, അംഷിത്, ഫൈസല്‍, സാദിഖ്, റമീസ്, ത്വയ്യിബ് എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു.
എം ടെല്‍ ഉടമ അനസിെൻറ ആഗ്രഹപ്രകാരമാണ് മമ്മൂട്ടിക്ക് ജന്മദിന സമ്മാനമായി ചിത്രമൊരുക്കിയത്. സുരേഷിെൻറ 'നൂറ് മീഡിയങ്ങൾ' പരമ്പരയിലെ എഴുപത്തിയഞ്ചാമത്തെ ചിത്രമാണിത്.