നടൻ ജയസൂര്യക്ക് ജന്മദിന സമ്മാനമായി ഡാവിഞ്ചി ഫാമിലിയുടെ 'നൃത്ത ചിത്രം'
text_fieldsജയസൂര്യയുടെ നൃത്ത ചിത്രവുമായി ഡാവിഞ്ചി സുരേഷും കുടുംബവും
കൊടുങ്ങല്ലൂർ: ചലച്ചിത്ര താരം ജയസൂര്യക്ക് ജന്മദിന സമ്മാനമായി 'നൃത്ത ചിത്രം' സമർപ്പിച്ച് ഡാവിഞ്ചി ഫാമിലി.
ചിത്രകാരൻ ഡാവിഞ്ചി സുരേഷിെൻറ കലാവിസ്മയങ്ങളിൽ പുതിയൊരു സൃഷ്ടിയാണ് നൃത്തവും നിറക്കൂട്ടും സമന്വയിക്കുന്ന കുടുംബ സമ്മാനം. മൂന്നടി നീളവും രണ്ടടി വീതിയുമുള്ള ആറു ബോര്‍ഡുകളിലായി ഒമ്പതു പേര് വരയ്ക്കുന്നു...പശ്ചാത്തല സംഗീതം ജയസൂര്യ സിനിമകളിലെ പാട്ടും ഡയലോഗും....
മാറി മാറി ഡാന്‍സ് ചെയ്യുകയും തലതിരിച്ചു വരക്കുകയും ചെയ്യുന്നതിെൻറ അവസാനം ആറു ബോര്‍ഡുകള്‍ ചേര്‍ത്ത് വെക്കുമ്പോള്‍ ജയസൂര്യയുടെ മുഖചിത്രം പൂര്‍ത്തിയാകുന്നു...ഇതാണ് നൃത്ത ചിത്രം.
ഡാവിഞ്ചി സുരേഷിെൻറ മക്കള്‍ ഇന്ദുലേഖയും ഇന്ദ്രജിത്തും ജ്യേഷ്ഠാനുജന്മാരുടെ മക്കളായ അശ്വതി, വൈശാഖ്, കാര്‍ത്തിക്, മാളവിക, ദേവിപ്രിയ, ഗൗരീ നന്ദന് എന്നിവരടക്കം ഒമ്പത് പേരടങ്ങുന്ന കുടുംബാംഗങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.
ജയസൂര്യ നേരിട്ട് വിളിക്കുകയും വിഡിയോയിലൂടെ ടീമംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തെന്ന് ഇവർ അറിയിച്ചു. സുരേഷിെൻറ ജ്യേഷ്ഠെൻറ മകള്‍ അശ്വതിയാണ് കൊറിയോഗ്രാഫി നിർവഹിച്ചത്.