ഡാവിഞ്ചിയെ കാണാൻ ഡാവിഞ്ചിയെത്തി, ഒപ്പം സുധിയെയും
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൻ്റെ മറ്റൊരു ചിത്രകലാ വിസ്മയമാകാൻ സാക്ഷാൽ ഡാവിഞ്ചി സുരേഷിനെ തുണികഷണങ്ങളാൽ കാലുകൊണ്ട് ചുമരിൽ ചിത്രീകരിച്ച് സുധിയും. ചിത്രകലയിൽ ഡാവിഞ്ചിയെ വരെ ഞ്ഞെട്ടിച്ച സുധിയെയും ഈ പ്രതിഭ ഒരുക്കിയ സ്വന്തം ചിത്രവും കാണാൻ ഡാവിഞ്ചി സുരേഷ് എത്തിയത് പ്രതിഭകളുടെ സംഗമത്തോടൊപ്പം കൗതുകകരമായ അനുഭവവുമായി.
കൊടുങ്ങല്ലൂർ പുല്ലൂറ്റ് മണ്ണാറത്താഴത്തെ വീട്ടിലെ സുധിയുടെ നിറകുട്ടിൻ്റെ ലോകത്തേക്കാണ് സുരേഷ് കടന്നുവന്നത്. വ്യത്യസ്തമായ രീതിയിലാണ് സുധി ഡാവിഞ്ചി സുരേഷിനെ രൂപപ്പെടുത്തിയത്.തുണിയുടെ വെട്ടു കഷണങ്ങൾ കാലുകൊണ്ട് ചുമരിൽ പശതേച്ചു ഒട്ടിച്ചായിരുന്ന ചിത്രം ഒരുക്കിയത്. റോപ്പ് കയറിൽ വടി കെട്ടി അതിൽ തൂങ്ങിപ്പിടിച്ച് കിടന്നായിരുന്നു സുധിയുടെ ഈ ചിത്രകലാ സാഹസം
മൂന്നാഴ്ച സമയമെടുത്താണ് ചിത്രം പൂർത്തീകരിച്ചത്. വ്യത്യസ്ത മീഡിയങ്ങളിൽ ചിത്രം ഒരുക്കുന്ന തന്നെ സുധിയുടെ ഭാവന ഏറെ അതിശയിപ്പിച്ചുവെന്ന് ഡാവിഞ്ചിയെ കാണാനെത്തിയ ഡാവിഞ്ചി പറഞ്ഞു. മമ്മൂട്ടി, പ്രിഥ്വിരാജ്, പ്രഭാസ്, ദിലീപ്, നിവിൻ പോളി എന്നിവരുടെ വ്യത്യസ്ത മീഡിയങ്ങളിലുള്ള ചിത്രങ്ങളും സുധി ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. ഭാര്യ കിൽഷയും, മകൻ പ്രണവും സുധിക്ക് പിന്തുണയുമായി കൂടെയുണ്ട്. ജോലി തേടി വിദേശത്ത് പോകാനൊരുങ്ങുന്ന ഡാവിഞ്ചി സുരേഷിന് വ്യത്യസ്ത ചിത്രം തീർത്ത് യാത്രയയപ്പും ഒപ്പം ആദരവും ഒരുക്കുക കൂടിയായിരുന്നു ഈ കലാകാരൻ.