സൈക്കിൾ യാത്രാസംഘത്തിന് കൊടുങ്ങല്ലൂരിൽ സ്വീകരണം
text_fieldsസൈക്കിൾ യാത്രാ സംഘം ക്യാപ്റ്റൻ ഡോ. പി.എ രാധാകൃഷ്ണനെയും സംഘത്തെയും കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൻ ടി.കെ. ഗീത
സ്വീകരിക്കുന്നു
കൊടുങ്ങല്ലൂർ: സൈക്കിൾ യാത്രാവാരാഘോഷ ഭാഗമായി കേരള നല്ല ജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തിരൂരിൽനിന്ന് ആരംഭിച്ച അന്തർ ജില്ല സൈക്കിൾ യാത്രാസംഘത്തിന് കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലിന്റെ നേതൃത്വത്തിൽ വടക്കെ നടയിൽ സ്വീകരണം നൽകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സംഘത്തിൽ സ്ഥിരംയാത്രക്കാരായി 50 പേരുണ്ട്. സൈക്കിൾ യാത്രയുടെ പ്രസക്തിയും പ്രാധാന്യവും ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് യാത്രാ ലക്ഷ്യം.
കൊടുങ്ങല്ലൂരിൽനിന്ന് വെളളിയാഴ്ച തൃശൂരിൽ യാത്ര എത്തിച്ചേരും. 14ന് തിരൂരിൽ അവസാനിക്കും. നഗരസഭ ചെയർപേഴ്സൻ ടി.കെ. ഗീത യാത്രാ സംഘത്തിന്റെ ക്യാപ്റ്റൻ ഡോ. പി.എ രാധാകൃഷ്ണനെ സ്വീകരിച്ചു. വൈസ് ചെയർമാൻ വി.എസ്. ദിനൽ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാൻ കെ.എസ്. കൈസാബ്, കൗൺസിലർ കെ.ആർ. ജൈത്രൻ എന്നിവർ സംസാരിച്ചു.

