Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.ഐ പഞ്ചായത്ത് അംഗം സി.പി.എമ്മിൽ

text_fields
bookmark_border
സി.പി.ഐ പഞ്ചായത്ത് അംഗം സി.പി.എമ്മിൽ
cancel
camera_alt

സി.​പി.​എ​മ്മി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ ചു​വ​ന്ന പ​താ​ക കൈ​മാ​റു​ന്നു

Listen to this Article

കൊടുങ്ങല്ലൂർ: എടവിലങ്ങിൽ സി.പി.ഐ വിട്ട് സി.പി.എമ്മിൽ ചേർന്ന പഞ്ചായത്ത് അംഗത്തിനുൾപ്പെടെ സ്വീകരണം നൽകി. ഒന്നാം വാർഡ്‌ മെംബറും പ്രാദേശിക നേതാവുമായ വി.ജി. ഗിരീഷ്, സി.പി.ഐ കുഞ്ഞയിനി മുൻ ബ്രാഞ്ച് സെക്രട്ടറി ഹരിദാസ്, സി.പി.ഐ നേരത്തേ പുറത്താക്കിയ ബിന്ദു ഷാജി എന്നിവർക്കാണ് എടവിലങ്ങ് കാരാ സെൻററിൽ സ്വീകരണം നൽകിയത്.

സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരനിൽനിന്ന് നവാഗതർ പതാക സ്വീകരിച്ചു. നിലവിൽ മാറിയ ഗിരീഷ് സി.പി.ഐ നേതൃത്വവുമായി ഭിന്നതയിലായിരുന്നു.

കെ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. അബീദലി, ലോക്കൽ സെക്രട്ടറി സി.ഐ. ഷഫീർ, എ.പി. ആദർശ്, സുനിത മുരളീധരൻ എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPI panchayat member joined CPM
Next Story