Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2020 6:30 AM GMT Updated On
date_range 10 Dec 2020 8:18 AM GMTബി.ജെ.പി സ്ഥാനാർഥി പൂജിച്ച താമര വിതരണം ചെയ്തതായി പരാതി
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ബി.ജെ.പി സ്ഥാനാർഥി പൂജിച്ച താമരപ്പൂ വീടുകളിൽ വിതരണം ചെയ്തതായി പരാതി. നഗരസഭ കാരുർ 42ാം വാർഡിൽ നിന്നാണ് പരാതി ഉയർന്നത്. പരാതിയെ തുടർന്ന് കൊടുങ്ങല്ലൂർ തഹസിൽദാർ സംഭവം അന്വേഷിക്കാൻ പൊലീസിന് നിർദേശം നൽകി.
പൂജിച്ചതാണെന്ന് പറഞ്ഞ് സ്ഥാനാർഥിയും പ്രവർത്തകരും വീടുകളിൽ വ്യാപകമായി ബി.ജെ.പി ചിഹ്നമായ താമര പൂക്കൾ വിതരണം നടത്തിയെന്നാണ് പറയുന്നത്. ഇതു സംബന്ധിച്ച് എൽ.ഡി.എഫ് കാരൂർ വാർഡ് ഏജൻറ് ടി.ജി പരമേശ്വരനാണ് തഹസിൽദാർക്ക് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story