സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സഹകരണ ബാങ്കുകൾ പിൻബലം നൽകണം -മന്ത്രി
text_fieldsവെമ്പല്ലൂർ ബാങ്ക് പതിയാശ്ശേരി ശാഖ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനിൽ നിർവഹിക്കുന്നു
കൊടുങ്ങല്ലൂർ: സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സാമ്പത്തിക പിൻബലവും പരിശീലനവും നൽകാൻ സഹകരണ ബാങ്കുകൾക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. വെമ്പല്ലൂർ സർവിസ് സഹകരണ ബാങ്കിന്റെ പതിയാശേരി ബ്രാഞ്ച് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോർ ബാങ്കിങ് സംവിധാനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസും ലോക്കർ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജയും വായ്പവിതരണം എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനനും ഉദ്ഘാടനം ചെയ്തു. ജില്ല സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ എം. ശബരീദാസൻ ആദ്യ എഫ്.ഡി സ്വീകരിച്ചു. ബാങ്ക് മുൻപ്രസിഡന്റുമാരായ പി.എ. ആസാദ്, കെ.എ. ബഷീർ, എ.കെ. സജീവ് എന്നിവരെ ആദരിച്ചു.
റോളർസ്കേറ്റ് മത്സരത്തിൽ വേൾഡ് ഗിന്നസ് ബുക്കിൽ ഇടം നേടിയ പതിയാശേരി തെക്കേചാലിൽ റഷീദിന്റെ മകൻ മുഹമ്മദ് സഹലിനെ ആദരിച്ചു.
സെക്രട്ടറി കെ.ഐ. മീര റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ. ചന്ദ്രശേഖരൻ, കെ.കെ. അബീദലി, സുഗത ശശിധരൻ എന്നിവർ സംസാരിച്ചു.
ബാങ്ക് പ്രസിഡന്റ് അഷറഫ് കാട്ടകത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കെ. സത്യനാരായണൻ നന്ദിയും പറത്തു.