നാട്ടുപച്ചയിൽ ഔഷധസസ്യങ്ങളെ തൊട്ടറിഞ്ഞ് കുരുന്നുകൾ
text_fieldsവേക്കോട് ജി.എൽ.പി.എസിൽ ‘നാട്ടുപച്ച’ കാണുന്ന
എം.എൽ.എയും കൂട്ടരും
കൊടുങ്ങല്ലൂർ: വേക്കോട് ജി.എഫ്.എൽ.പി സ്കൂളിൽ മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ പാഠഭാഗത്തെ ആസ്പദമാക്കി ഔഷധസസ്യങ്ങളെയും ഔഷധക്കഞ്ഞിയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ‘നാട്ടുപച്ച’ പരിപാടി സംഘടിപ്പിച്ചു. കയ്പമംഗലം മണ്ഡലം പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി ‘അക്ഷര കൈരളി’യുടെ ഭാഗമായ തളിർ ഗ്രൂപ്പാണ് നാട്ടുപച്ച ഒരുക്കിയത്.
ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തലും ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരുന്നു. പാഠഭാഗങ്ങൾക്കപ്പുറമായി കുട്ടികൾക്ക് ഔഷധസസ്യങ്ങളെ അടുത്തറിയാൻ അവസരം സൃഷ്ടിച്ച അധ്യാപികമാരെയും തളിർ ഗ്രൂപ്പിനെയും ഇ.ടി. ടൈസൺ എം.എൽ.എ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് അൻസിൽ പുന്നിലത്ത് തളിർ ഗ്രൂപ് കോഓഡിനേറ്റർ ഷാലി പി. ദാസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക വി.എസ്. ശ്രീജ, അധ്യാപികമാരായ കെ.എസ്. ദിവ്യ, കെ.എ. അനീഷ, സി.എം. നിമ്മി, കെ.ആർ. സുരഭി, കെ.യു. കൃഷ്ണവേണി എന്നിവർ നേതൃത്വം നൽകി.

