വിദ്യാലയത്തിെൻറ പേര് മാറ്റം പി.എസ്.സി പരീക്ഷാർഥികളെ വലക്കുന്നു
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ സർക്കാർ വിദ്യാലയത്തിെൻറ പേര് മാറ്റം പരീക്ഷ എഴുതാനെത്തുന്ന ഉദ്യോഗാർഥികളെ വലക്കുന്നു. കൊടുങ്ങല്ലൂരിലെ പ്രധാന പരീക്ഷ കേന്ദ്രമായ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിെൻറ പേര് മാറ്റമാണ് പി.എസ്.സി ഉൾപ്പെടെ എഴുതുന്ന പരീക്ഷാർഥികൾക്ക് വിനയായത്. കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നാണ് വിദ്യാലയത്തിെൻറ പുതിയ പേര്.
വിദ്യാലയ നാമം ചുരുക്കിയെഴുതുന്നത് കെ.കെ.ടി.എം.ജി.ജി.എച്ച്.എസ്.എസ് എന്നാണ്. ഈ ചുരുക്കെഴുത്താണ് ഉദ്യോഗാർഥികൾക്ക് വിനയാകുന്നത്. കൊടുങ്ങല്ലൂരിൽ തന്നെ പ്രവർത്തിക്കുന്ന മറ്റൊരു പി.എസ്.സി പരീക്ഷ കേന്ദ്രമായ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ ഗവ. കോളജ്, കെ.കെ.ടി.എം എന്ന ചുരുക്കപ്പേരിലാണ് കാലങ്ങളായി അറിയപ്പെടുന്നത്.
ഗേൾസ് സ്കൂളിെൻറ പുതിയ പേര് നാട്ടുകാർ പോലും കേട്ടുപരിചയിക്കുന്നേയുള്ളൂ. ഇതിനിടെയാണ് പി.എസ്.സി, ദേവസ്വം ബോർഡ് പരീക്ഷകൾക്കായി എത്തിയ ഉദ്യോഗാർഥികളെ പരീക്ഷ കേന്ദ്രങ്ങളുടെ പേരിലെ സാമ്യം വലച്ചത്. കെ.കെ.ടി.എം എന്ന പേര് തേടിയെത്തുന്ന പല ഉദ്യോഗാർഥികളും പുല്ലൂറ്റുള്ള കോളജിലേക്കാണ് എത്തുന്നത്.
ഇക്കഴിഞ്ഞ ദിവസം ഇത്തരത്തിൽ പേര് മാറിപ്പോയ പലരും അബദ്ധം മനസ്സിലാക്കി തിരികെയെത്തിയപ്പോഴേക്കും സമയപരിധി കഴിഞ്ഞതിനാൽ പരീക്ഷയെഴുതാനായില്ല. പേരിലുള്ള സാമ്യം മൂലം പരീക്ഷ കേന്ദ്രം മാറുന്നത് ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് വ്യക്തമായ നിർദേശവും നടപടിയും അനിവാര്യമാണ്.