എറിയാട് ആളൊഴിഞ്ഞ വീട്ടിൽ മോഷണം; 80,000 രൂപ നഷ്ടപ്പെട്ടു
text_fieldsഎറിയാട്: യൂ ബസാറിൽ ആളില്ലാത്ത വീടിെൻറ വാതിൽ കുത്തിത്തുറന്ന് 80,000 രൂപ മോഷ്ടിച്ചു. പരേതനായ പുന്നിലത്ത് അബ്ദുൽ അസീസിെൻറ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം. സമീപത്തെ ആളൊഴിഞ്ഞ മറ്റു രണ്ട് വീടുകളിലും വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്ത് കയറിയെങ്കിലും ഒന്നും കിട്ടിയില്ല.
അബ്ദുൽ അസീസിെൻറ ഭാര്യ ഷാഹിന മൂന്നു മാസം മുമ്പാണ് ഗൾഫിലുള്ള മക്കളുടെ അടുത്തേക്ക് പോയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. ഇവരുടെ ബന്ധു രാവിലെ ലൈറ്റ് ഓഫ് ചെയ്യാൻ എത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്ന നിലയിൽ കണ്ടത്. കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
മോഷണശ്രമം നടന്ന ബന്ധുക്കളായ കഴിവിൻ താഴത്ത് യൂസുഫ്, പരേതനായ കഴിവിൻ താഴത്ത് അബ്ദുൽ മജീദ് എന്നിവരുടെ വീടുകളിലും ഫ്യൂസ് ഊരിമാറ്റിയ ശേഷം മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. വ്യാപാരികളായ ഇവരുടെ കുടുംബം പുണെയിലാണ്.