Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാരയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം
text_fieldsbookmark_border
മോഷണം നടന്ന വീടിന്റെ മുൻവാതിൽ പൂട്ട് തകർത്തനിലയിൽ
കൊടുങ്ങല്ലൂർ: എടവിലങ്ങ് കാരയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. കാര സെന്ററിന് സമീപം ഇലഞ്ഞിക്കൽ ജോഷിയുടെ വീട്ടിലാണ് മോഷണം. അലമാരയിലെ അരപവന്റെ ആഭരണം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളു. അലമാരകളിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. വീടിന്റെ മുൻവാതിൽ പൂട്ട് തകർത്തിട്ടുണ്ട്. ജോഷിയും കുടുംബവും വ്യാഴാഴ്ച രാത്രി വേളാങ്കണ്ണിയിലേക്ക് യാത്ര പോയിരുന്നു. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം നടത്തുന്നു.
Next Story

