കള്ളനോട്ട്: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
text_fieldsജിത്തു
കൊടുങ്ങല്ലൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കള്ളനോട്ട് കണ്ടെടുത്ത കേസിൽ ബി.ജെ.പി പ്രവർത്തകെൻറ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മേത്തല കോന്നംപറമ്പിൽ ജിത്തുവിനെയാണ് (33) അറസ്റ്റ് ചെയ്തത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കർ അറസ്റ്റ് ചെയ്തത്. കരൂപ്പടന്നയിൽ ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ പ്രതിയിൽനിന്ന് 1,78,500 രൂപയുടെ കള്ളനോട്ടാണ് കണ്ടെടുത്തത്.
തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഇയാളെ ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.