Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightആർ.ആർ.ടി വളൻറിയറെ...

ആർ.ആർ.ടി വളൻറിയറെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചു; സംഘർഷത്തിൽ ഏഴുപേർക്ക്​ പരിക്ക്

text_fields
bookmark_border
bjp
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: ആ​ർ.​ആ​ർ.​ടി വ​ള​ൻ​റി​യ​റെ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​ൽ.​ഡി.​എ​ഫ്​ അ​നു​ഭാ​വി​ക​ളാ​യ പു​ന്നി​ല​ത്ത് അ​ൻ​സ​ൽ, സ​ഹോ​ദ​ര​ൻ ഫൈ​സ​ൽ, അ​ഖി​ൽ​രാ​ജ്, അ​ജി​ത്, ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ ഷൈ​ജ​ൻ, ര​തീ​ഷ്, ക​ണ്ണ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​വ​രെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​സ്.​എ​ൻ. പു​രം പ​ഞ്ചാ​യ​ത്തി​ലെ പി. ​വെ​മ്പ​ല്ലൂ​രി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ട്രി​പ്ൾ ലോ​ക്ഡൗ​ൺ നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ സൈ​ല​ൻ​സ​ർ ഇ​ല്ലാ​ത്ത ബൈ​ക്കി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​ത് ആ​ർ.​ആ​ർ.​ടി​യാ​യ അ​ൻ​സ​ൽ ചോ​ദ്യം ചെ​യ്ത​താ​ണ്​ മ​ർ​ദ​ന കാ​ര​ണ​മ​ത്രെ. സം​ഘ​ടി​ച്ചെ​ത്തി​യ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ആ​ദ്യം അ​ൻ​സ​ലി​െൻറ വീ​ടി​ന്​ മു​ന്നി​ലെ​ത്തി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി. പി​ന്നീ​ട് പ​ള്ളി​യി​ൽ​നി​ന്ന് വ​രു​ന്ന സ​മ​യ​ത്ത് സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​മേ​റ്റ അ​ൻ​സ​ൽ ബോ​ധ​ര​ഹി​ത​നാ​യി. തു​ട​ർ​ന്ന് ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ലാ​ണ് മ​റ്റു ആ​ർ.​ആ​ർ.​ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും ബി.​ജെ.​പി​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റ​ത്. സ്ഥ​ല​ത്ത് പൊ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPRRT volunteer
News Summary - BJP activists attack RRT volunteer; Seven people were injured in the clash
Next Story