കോവിഡ് ചികിത്സ കേന്ദ്രത്തിൽ രോഗബാധിതരുടെ പിറന്നാളാഘോഷം
text_fieldsഡി.സി.സിയിൽ നടന്ന പിറന്നാളാഘോഷ ചടങ്ങിൽ ശ്രീഹരി അമ്മയുടെ വായിൽ കേക്ക് വെച്ച് നൽകുന്നു
കൊടുങ്ങല്ലൂർ: ജീവനെടുക്കുന്ന കോവിഡ്a ഭീതിയെ പാട്ടിനുവിട്ട് ഇവിടെ ഇതാ കോവിഡ് ബാധിതരുടെ പിറന്നാളാഘോഷം. മതിലകം പഞ്ചായത്ത് ഡി.സി.സിയിലാണ് ലോകത്താകമാനം പിടിമുറിക്കിയ കോവിഡ്കാല വിഹ്വലതകൾക്കിടയിലെ ഒരു 'പോസിറ്റിവ്' സംഭവം.
ഡി.സി.സിയിലെ താമസക്കാരനും കോവിഡ് ബാധിതനുമായ ശ്രീഹരിയുടെ 13ാം പിറന്നാളാണ് മാതാവ് ഉൾപ്പെടെയുള്ള കോവിഡ് ബാധിതർ ഒത്തുചേർന്ന് ആഘോഷിച്ചത്. സഹായികളായ സന്നദ്ധ സംഘമാണ് കേക്ക് സമ്മാനിച്ചത്.
ശ്രീഹരിയും മാതാവും ചേർന്ന് മുറിച്ച കേക്കിെൻറ മധുരം പരസ്പരം പകർന്നതിന് ശേഷം മറ്റു പോസിറ്റിവുകാർക്കും നൽകി. ഇവിടെ നിലവിൽ 33 കോവിഡ് രോഗികളാണുള്ളത്. ഇവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും കാതിക്കോട് അൽ അഖ്സ പബ്ലിക് സ്കൂളിലെ ഡി.സി.സിയിൽ ഒരുക്കിയിട്ടുണ്ട്.