ബൈക്ക് മോഷ്ടാക്കൾ അറസ്റ്റിൽ
text_fieldsകൊടുങ്ങല്ലൂർ: രാത്രി കറങ്ങിനടന്ന് ആഡംബര ബൈക്കുകൾ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ കാര സ്വദേശികളായ ഇളംതുരുത്തി വീട്ടിൽ അഫ്സൽ (21), പ്രായപൂർത്തിയാകാത്ത മറ്റൊരാളെയുമാണ് കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ പി.കെ. പത്മരാജനും സംഘവും അറസ്റ്റ് ചെയ്തത്.
ഏതാനും ദിവസം മുമ്പ് കൊടുങ്ങല്ലൂർ ബൈപാസിലെ പെട്രോൾ പമ്പിലുണ്ടായ മോഷണത്തിെൻറ അന്വേഷണത്തിനിടയിലാണ് അറസ്റ്റ്. ചെക്കിങ്ങിനിടെ ചന്തപ്പുരയിൽ വെച്ച് രാത്രി ബൈക്കിൽ വന്ന രണ്ടുപേർ പൊലീസിനെ കണ്ട് വാഹനം നിർത്താതെ രക്ഷപ്പെട്ടിരുന്നു. ഇവർക്കായി നടത്തിയ തിരിച്ചിലിനിടെയാണ് അഴീക്കോട് അഫ്സൽ താമസിക്കുന്ന വാടക വീട്ടിൽനിന്ന് ഇരുവരും കസ്റ്റഡിയിലാകുന്നത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് മോഷണവിവരങ്ങൾ പുറത്തുവന്നത്.
എസ്.ഐമാരായ ബസന്ത്, ബിജു, ജഗദീഷ്, കശ്യപൻ, അജാസുദ്ദീൻ, എ.എസ്.ഐമാരായ സി.ആർ. പ്രദീപ്, കെ.എം. മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒമാരായ സജീഷ്, ഗോപൻ, ഗിരീഷ്, ജീവൻ, സി.പി.ഒമാരായ അജേഷ്, ഉണ്ണികൃഷ്ണൻ ശിവദാസൻ എന്നിവരും ഉണ്ടായിരുന്നു.