ഹോംഗാർഡിനെ മർദിച്ച് രക്ഷപ്പെട്ട ബസ് ഡ്രൈവർ അറസ്റ്റിൽ
text_fieldsട്രിൻസാൻ
തോമസ്
കൊടുങ്ങല്ലൂർ: ചന്തപ്പുരയിലെ ബസ് സ്റ്റാൻറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിനെ മർദിച്ച് രക്ഷപ്പെട്ട ബസ് ഡ്രൈവർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ- തിരുവില്വാമല റൂട്ടിൽ സർവിസ് നടത്തുന്ന ലൂതർ ബസിലെ ഡ്രൈവർ കരുവന്നൂർ മനാഞ്ചേരി ട്രിൻസാൻ തോമസ് (36) ആണ് അറസ്റ്റില്ലായത്. കൊടുങ്ങല്ലുർ സ്റ്റേഷൻ ഹോംഗാർഡ് രാജേന്ദ്രൻ ആണ് മർദനത്തിനിരയായത്. രാജേന്ദ്രൻ കൊടുങ്ങല്ലുർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ശനിയാഴ്ച വൈകീട്ട് 4.30നാണ് കേസിനാസ്പദമായ സംഭവം. സമയത്തിന് മുമ്പേ സ്റ്റാൻഡിൽ പ്രവേശിച്ചതിനെ തുടർന്ന് രാജേന്ദ്രൻ ബസ് അവിടെ നിന്നും മാറ്റിയിടാൻ പറഞ്ഞതിലുള്ള വിരോധമാണ് മർദത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ, എസ്.ഐ. ഹരോൾഡ് ജോർജ്, കശ്യപൻ, സിവിൽ പൊലീസ് ഓഫിസർ ജെമേഴ്സൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

