രാഷ്ട്രീയസ്പർധ ഉണ്ടാക്കാൻ ശ്രമിച്ച കേസ്: നാലുപേർ അറസ്റ്റിൽ
text_fieldsകൊടിതോരണങ്ങൾ നശിപ്പിച്ച കേസിൽ അറസ്റ്റിലായവർ
കൊടുങ്ങല്ലൂർ: എറിയാട് മേഖലയിൽ പട്ടാപ്പകൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊടിതോരണങ്ങൾ നശിപ്പിച്ച് രാഷ്ട്രീയസ്പർധ ഉണ്ടാക്കാൻ ശ്രമിച്ച കേസിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
എറിയാട് ചേരമാൻ ദേശത്തും മറ്റിടങ്ങളിലും സ്ഥാപിച്ചിരുന്ന വെൽഫെയർ പാർട്ടിയുടെ കൊടികൾ നശിപ്പിച്ച കേസിലാണ് എറിയാട് വാഴക്കാലയിൽ അജ്മൽ (30), എറിയാട് കാട്ടുപറമ്പിൽ അഭിജിത്ത് (23), എറിയാട് പോനാകുഴി സിയാദ് (30), എറിയാട് പോക്കാക്കില്ലത്ത് സുധീർ (36) എന്നിവരെയാണ് എസ്.ഐ ഇ.ആർ. ബൈജു അറസ്റ്റ് ചെയ്തത്.
പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങിൽ വെൽഫെയർ പാർട്ടി സ്ഥാപിച്ച കൊടിതോരണങ്ങൾ നിരന്തരം നശിപ്പിക്കുകയായിരുന്നു. പകൽ ആയുധങ്ങളുമായി വന്ന് വെല്ലുവിളികളോടെയാണ് നശിപ്പിച്ചത്.