ആമണ്ടൂരിൽ മറ്റൊരു വീട്ടിലും മോഷണശ്രമം
text_fieldsആമണ്ടൂരിൽ മോഷണശ്രമം
നടന്ന മുഹമ്മദ് അഷറഫിന്റെ വീട്ടിലെ അലമാര
കൊടുങ്ങല്ലുർ: ശ്രീനാരായണപുരം ആമണ്ടൂരിൽ മറ്റൊരു പ്രവാസിയുടെ വീട്ടിലും മോഷണശ്രമം. പുഴങ്കരയില്ലത്ത് മുഹമ്മദ് അഷറഫിന്റെ വീട് കുത്തിത്തുറന്നാണ് മോഷണത്തിന് ശ്രമം നടന്നത്. സെൻററിന് സമീപം കഴിഞ്ഞദിവസം മോഷണശ്രമം നടന്ന അറക്കൽ പരേതനായ അലിയാരുടെ വീടിനടുത്താണ് അഷ്റഫിെൻറ വീടും.
രണ്ട് വീട്ടിലും ബുധനാഴ്ച രാത്രിയാണ് മോഷ്ടാക്കൾ കയറിയതെന്ന് കരുതുന്നു. അഷ്റഫ് സൗദിയിലാണ്. ഭാര്യ മകളുമൊത്ത് ബുധനാഴ്ച ചാവക്കാട്ടെ സ്വന്തം വീട്ടിൽ പോയിരുന്നു. അലിയാരുടെ വീട്ടിലെ മോഷണശ്രമത്തിെൻറ പശ്ചാത്തലത്തിൽ അഷറഫിെൻറ വീട് നാട്ടുകാരിൽ ചിലർ ശ്രദ്ധിച്ചപ്പോഴാണ് മോഷ്ടാക്കൾ കയറിയതായി മനസിലായത്. മതിലകം പൊലീസ് പരിശോധന നടത്തി.
മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. അകത്ത് കബോർഡിലും, അലമാരയിലും അടുക്കളയിലുമുള്ള സാധനങ്ങളെല്ലാം വാരിയിട്ട നിലയിലാണ്. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അലിയാരുടെ ഭാര്യ ഗൾഫിലുള്ള മക്കളുടെ അടുത്തേക്ക് പോയതോടെയാണ് വീട് അടച്ചിട്ടത്.
കഴിഞ്ഞ വെളളിയാഴ്ചയാണ് ഇവർ പോയത്. അടച്ചിട്ട വീടുകൾ കവർച്ചക്ക് തെരഞ്ഞെടുത്തതോടെ സംഭവത്തിന് പിന്നിൽ പ്രാദേശിക ബന്ധമുണ്ടോയെന്ന സംശയമുർന്നിട്ടുണ്ട്. പരിചയസമ്പന്നരായ മോഷ്ടാക്കളുടെ രീതികളാണ് ഇരുസ്ഥലത്തും കാണുന്നത്.