കർഷക അവാർഡ് ജേതാവിനെ അപായപ്പെടുത്താൻ ശ്രമം
text_fieldsമോട്ടോർ സ്വിച്ചിെൻറ വയർ മുറിച്ച നിലയിൽ
കൊടുങ്ങല്ലൂർ: സംസ്ഥാന കർഷക അവാർഡ് ജേതാവ് മതിലകം സി.കെ വളവിൽ ബീന സഹദേവനെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി. തൊഴുത്ത് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന മോട്ടോറിെൻറ വയർ മുറിച്ച് സ്വിച്ചിൽ ഘടിപ്പിച്ച് ഷോക്കടിപ്പിക്കാനായിരുന്നു ശ്രമം.
പുലർച്ചെ മൂന്നരയോടെ തൊഴുത്തിലെത്തിയ ബീന വൈദ്യുതി പ്രവാഹമുള്ള വയർ കണ്ടതിനാൽ അപകടം ഒഴിവാകുകയായിരുന്നു. കുടുംബം മതിലകം പൊലീസിൽ പരാതി നൽകി.
ബീനയെ അപായപ്പെടുത്താൻ നേരത്തെയും ശ്രമം നടന്നിരുന്നു. അന്ന് ഗ്യാസ് സിലിണ്ടിൽനിന്ന് സ്റ്റൗവിലേക്കുള്ള പൈപ്പ് മുറിച്ച നിലയിലായിരുന്നു. വളർത്തുന്ന മാടിനെ കൊല്ലാനും ശ്രമമുണ്ടായി.
വീട്ടുവളപ്പിൽ കടന്ന് നിരന്തരം നാശമുണ്ടാക്കുന്നതും മോഷണവും പതിവാണ്. തങ്ങളെ അപായപ്പെടുത്താനും അക്രമി ലക്ഷ്യം വെക്കുന്നതായി ബോധ്യമായതോടെയാണ് പൊലീസിൽ പരാതി നൽകിതെന്ന് സി.കെ വളവ് പുന്നക്കുഴി സഹദേവെൻറ ഭാര്യയായ ബീന പറഞ്ഞു. സഹദേവന് ശാരീരിക വൈകല്യങ്ങൾ ബാധിച്ച് ജീവിതം പ്രയാസകരമായതോടെയാണ് ബീന കൃഷിയിൽ സജീവമായത്.