പീഡനശ്രമം: യുവാവ് അറസ്റ്റിൽ
text_fieldsമുഹാജിർ
കൊടുങ്ങല്ലൂർ: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഇവരുടെ സഹോദരി കുളിക്കുന്നിടത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുകയും ചെയ്ത കേസിൽ പ്രതിയായയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം ശാന്തിപുരം കൊല്ലിക്കുറ മുഹാജിറി (32)നെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. മരപ്പണിക്കാരനായ ഇയാൾക്കെതിരെ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മതിലകം എസ്.എച്ച്.ഒ എം.കെ. ഷാജി, എസ്.ഐ രമ്യ കാർത്തികേയൻ, അഡീഷണൽ എസ്.ഐ ഉണ്ണിക്കൃഷ്ണൻ എന്നിവരുൾപ്പെടുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.