ബാറിലെ ആക്രമണം:പ്രതികൾ പിടിയിൽ
text_fieldsപ്രതികൾ
കൊടുങ്ങല്ലൂർ: ബാറിലുണ്ടായ തർക്കത്തിനിടെ മേത്തല കണ്ടംകുളം സ്വദേശി സുരേഷിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മേനോൻ ബസാർ കൊമ്പനെഴുത്ത് മുഹമ്മദ് മുസ്തഫ (23), എറിയാട് ബ്ലോക്കിന് സമീപം വെടിപുരക്കൽ മുഹമ്മദ് മുസ്തഫ (24) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 29 നായിരുന്നു സംഭവം. അക്രമത്തിൽ സുരേഷിന്റെ താടിയെല്ല് പൊട്ടുകയും പല്ല് നഷ്ടപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കണ്ടെത്തിയത്. ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ രവികുമാർ, സി.പി.മാരായ ജിജിൻ, അഖിൽ, വഹാബ്, സുനിൽ എന്നിവർ ഉൾപ്പെടുന്ന അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

