കൊടുങ്ങല്ലൂരിൽ വനിത സാമൂഹിക പ്രവർത്തകയുടെ വീടിന് നേരെ ആക്രമണം
text_fieldsവീടിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്ത നിലയിൽ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ വനിത സാമൂഹിക പ്രവർത്തകയുടെ വീടിന് നേരേ ആക്രമണം. കൊടുങ്ങല്ലൂർ തെക്കേ നടയിൽ താമസിക്കുന്ന പൊതു പ്രവർത്തകൻ എറമംഗലത്ത് ഇസ്മായിലിന്റെയും ഭാര്യയും ആക്ടിവിസ്റ്റുമായ നജുവിന്റെയും വീടാണ് ആക്രമിക്കപ്പെട്ടത്. അർധരാത്രിയുടെ മറവിൽ വീടിന്റെ ഹാളിനോട് ചേർന്ന ജനൽ ചില്ല് അക്രമികൾ എറിഞ്ഞ് തകർക്കുകയായിരുന്നു.
പുലർച്ചെ ഉറക്കമെഴുന്നേറ്റപ്പോഴാണ് വീടിന്റെ ചില്ല് തകർന്ന നിലയിൽ കണ്ടത്. സമീപത്ത് എറിഞ്ഞ കല്ലും ഉണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകനായ ഇസ്മായിലും നജുവും നൽകിയ പരാതിയെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി. വിവിധ സംഘടനകളിലും മൂവ്മെൻറുകളിലും ഭാരവാഹിയും സജീവ പങ്കാളിയുമായ നജു ഇസ്മായിൽ കൊടുങ്ങല്ലൂരിന്റെ പൊതുമണ്ഡലത്തിൽ ഏറെ ശ്രദ്ധനേടിയ സ്ത്രീ കൂട്ടായ്മ ഭാരവാഹിയാണ്. മുമ്പും ഇവരുടെ വീടിന് നേരെ കല്ലേറ് ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

