Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകോഴിക്കടക്കുനേരെ...

കോഴിക്കടക്കുനേരെ ആക്രമണം: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
കോഴിക്കടക്കുനേരെ ആക്രമണം: ഒരാൾ അറസ്റ്റിൽ
cancel
camera_alt

ഉ​ദി​ത്ദേ​വ്

കൊടുങ്ങല്ലൂർ: എറിയാട് പേബസാറിൽ കോഴിയിറച്ചി കടം കൊടുക്കാത്തതിന്റെ പേരിൽ കോഴി വിൽപന കേന്ദ്രത്തിനുനേരെ ആക്രമണം നടത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പറവൂർ അയ്യമ്പിള്ളി സ്വദേശി പുതുപ്പറമ്പിൽ ഉദിത് ദേവിനെയാണ് (27) കൊടുങ്ങല്ലൂർ സി.ഐ ഇ.ആർ. ബൈജു, എസ്.ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഈരേഴത്ത് റാഫിയുടെ ഉടമസ്ഥതയിലുള്ള കോഴിക്കടക്ക് നേരെയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. കോഴിയിറച്ചി കടം നൽകാൻ തയാറാകാതിരുന്നതിനെ തുടർന്ന് രണ്ടംഗ സംഘം ജീവനക്കാരനായ മുഷ്ഖദുൽ ഇസ്‌ലാമിനെ വടിവാൾകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും കടയിലെ ചില്ല് അടിച്ചു തകർക്കുകയുമായിരുന്നു.

ഇറച്ചിക്കോഴിയും മേശ വലിപ്പിലുണ്ടായിരുന്ന നാലായിരം രൂപയും മോഷണം പോയിരുന്നു. സംഭവത്തിലെ പ്രധാന പ്രതി ഷിനോജിനെ അന്വേഷിച്ചുവരുന്നതായി പൊലീസ് അറിയിച്ചു. എസ്.ഐമാരായ രവികുമാർ, ആനന്ദ്, എ.എസ്.ഐമാരായ ഉല്ലാസ് പൂതോട്ട്, മുഹമ്മദ് സിയാദ്, പൊലീസുകാരായ എം.ആർ. ഉണ്ണികൃഷ്ണൻ, ഡേവിസ്, ഷിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Show Full Article
TAGS:attackshoparrest
News Summary - Attack on chicken shop-One arrested
Next Story