പ്രവാസിയെ ആക്രമിച്ച കേസ്: പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി
text_fieldsകൂളിമുട്ടത്ത് പ്രവാസിയെ ആക്രമിച്ച പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു
കൊടുങ്ങല്ലൂർ: മതിലകം കൂളിമുട്ടത്ത് പ്രവാസിയുടെ കാൽ തല്ലിയൊടിച്ച കേസിൽ റിമാൻഡിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കൂളിമുട്ടം ത്രിവേണി സ്വദേശികളായ തറയിൽ വീട്ടിൽ മനോജ് (46), തറയിൽ വീട്ടിൽ വിഥുൻ (33) എന്നിവരെയാണ് മതിലകം പൊലീസ് സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ബൈക്കിൽ വരുകയായിരുന്ന ത്രിവേണി സ്വദേശി തറയിൽ രതീഷിനെ തടഞ്ഞുനിർത്തി ആക്രമിച്ചത്. സംഭവശേഷം ഒളിവിൽ പോയ പ്രതികൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. റിമാൻഡിലായിരുന്ന പ്രതികളെ കേസന്വേഷണത്തിെൻറ ഭാഗമായി പൊലീസ് രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്. അന്വേഷണം പൂർത്തിയാക്കി പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.എസ്.ഐമാരായ വി.വി. വിമൽ, എം.കെ. ഗോപി, സി.പി.ഒ പി.എം. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.