മയക്കുമരുന്നുമായി കാസർകോട് സ്വദേശി തൃശൂരിൽ പിടിയിൽ
text_fieldsകൊടുങ്ങല്ലൂർ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി കാസർകോട് മംഗൽപാടി ബിസ്മില്ല ബന്തിയോട് വീട്ടിൽ അബ്ദുല്ലയെ (42) പൊലീസ് അറസ്റ്റ് ചെയ്തു.10 ഗ്രാമോളം എം.ഡി.എം.എ കണ്ടെടുത്തു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ചെറായി റിസോർട്ടുകളും അഴീക്കോട്, എറിയാട്, തളിക്കുളം ബീച്ചുകളും സിനിമ ഷൂട്ടിങ് ലൊക്കേഷനുകളും കേന്ദ്രീകരിച്ചായിരുന്നു ഇടപാട്. കയ്പമംഗലം സ്റ്റേഷൻ പരിധിയിലെ കമ്പനിക്കടവിലെ റിസോർട്ടിൽനിന്ന് കഴിഞ്ഞ മാസം എം.ഡി.എം.എയുമായി രണ്ടുപേരെ ഇതേ പൊലീസ് സംഘം പിടികൂടിയിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ പി. സൂരജ്, സന്തോഷ്, പി.സി. സുനിൽ, തോമസ്, എ.എസ്.ഐമാരായ സി.ആർ. പ്രദീപ്, കെ.എം. മുഹമ്മദ് അഷ്റഫ്, സേവ്യർ, ബിജു ജോസ്, സി.പി.ഒമാരായ ഷിേൻറാ, മുറാദ് എന്നിവരും ഉണ്ടായിരുന്നു.