ശീട്ടുകളി സംഘം പിടിയിൽ; 1,36,000 രൂപ പിടിച്ചെടുത്തു
text_fieldsകൊടുങ്ങല്ലൂർ: നഗരത്തിൽനിന്ന് ശീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി. പണംവെച്ച് ശീട്ടുകളി നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി എൻ.എസ്. സലീഷിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ റിസോർട്ടിൽനിന്ന് എട്ടംഗ സംഘം പിടിയിലായത്. ഇവരിൽനിന്ന് 1,36,000 രൂപയും പിടിച്ചെടുത്തു.
പുത്തൻചിറ എടാകുളം ഇർഷാദ്, അഞ്ചങ്ങാടി പാലക്കപ്പറമ്പിൽ മനോജ്, കണ്ടങ്കുളം കാരിയേടത്ത് ഡാനിഷ്, പൊരിബസാർ വൈപ്പിപാടത്ത് മുഹമ്മദ് അലി, മാളിയേക്കര കടലുങ്കശേരി ആനന്ദൻ, ചെന്ത്രാപ്പിന്നി മൂന്നാക്കപ്പറമ്പിൽ സെയ്നുദ്ദീൻ, നാട്ടിക കാരേപറമ്പിൽ രഞ്ജിത്, പറവൂർ തോപ്പിൽപറമ്പ് അൻഷാദ് എന്നിവരാണ് പിടിയിലായത്.
ഡി.വൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങളിൽ എസ്.ഐമാരായ സന്തോഷ്, പി.സി. സുനിൽ, എ.എസ്.ഐമാരായ സജയൻ, കെ.എം. മുഹമ്മദ് അഷ്റഫ്, പ്രദീപ്, സേവിയർ, സീനിയർ സി.പി.ഒമാരായ അസ്മാബി, സൈറബാനു, മുറാദ്, സച്ചിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.