Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightമദ്യപാനത്തിനിടെ...

മദ്യപാനത്തിനിടെ തർക്കം: ഗൃഹനാഥന് കുത്തേറ്റു, അയൽവാസി അറസ്റ്റിൽ

text_fields
bookmark_border
മദ്യപാനത്തിനിടെ തർക്കം: ഗൃഹനാഥന് കുത്തേറ്റു, അയൽവാസി അറസ്റ്റിൽ
cancel

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പി. വെമ്പല്ലൂർ കുടിലിങ്ങൽ ബസാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഗൃഹനാഥനെ കുത്തിപ്പരിക്കേൽപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അൽവാസിയെ മതിലകം എസ്.ഐ വിമലും സംഘവും അറസ്റ്റ് ചെയ്തു. കുടിലിങ്ങ ബസാർ ചള്ളിയിൽ പവനൻ (47) ആണ് അറസ്റ്റിലായത്.

ഞായറാഴ്ച പുലർച്ചെ ഒന്നിന് കരിനാട്ടിൽ ശക്തിധരനെയാണ് (51) കുത്തി പരിക്കേൽപ്പിച്ചത്. സുഹൃത്തുക്കളായ ഇരുവരും രാത്രി ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സാരമായി പരിക്കേറ്റ ശക്തിധരൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Show Full Article
TAGS:neighbor arrested kodungallur 
News Summary - Argument during drunkenness: Householder stabbed, neighbor arrested
Next Story