Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightപ്രായം 83; മാലിക്കിന്​...

പ്രായം 83; മാലിക്കിന്​ ഒ​ന്നി​ലേ​റെ അ​ങ്ക​ത്തി​ന്​ ബാ​ല്യം ഇ​നി​യും ബാ​ക്കി​യു​​ണ്ട്​

text_fields
bookmark_border
mk malik
cancel
camera_alt

എം.​കെ. മാ​ലി​ക്ക്

കൊ​ടു​ങ്ങ​ല്ലൂ​ർ: 83ലും ​​​​ഒ​ന്ന​ല്ല, ഒ​ന്നി​ലേ​റെ അ​ങ്ക​ത്തി​ന്​ ബാ​ല്യം ഇ​നി​യും ബാ​ക്കി​യു​​ണ്ടെ​ന്ന ഭാ​വ​മാ​ണ്​ എം.​കെ. മാ​ലി​ക്ക്​ എ​ന്ന മാ​ലി​ക്ക്​ സാ​ഹി​ബി​​ന്. െകാ​ടു​ങ്ങ​ല്ലൂ​രി​െൻറ പൊ​തു​മ​ണ്ഡ​ല​ത്തി​ൽ ഈ ​മു​സ്​​ലിം ലീ​ഗ്​ നേ​താ​വി​നെ വ്യ​ത്യ​സ്​​ത​നാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​ഘ​ട​ക​വും ഈ '​യൗ​വ​ന​മാ​ണ്'​. ലീ​ഗ്​ രാ​ഷ്​​ട്രീ​യ​ത്തി​ന്​ അ​തീ​ത​മാ​യ ബ​ന്ധ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്​ ജ​യ​ങ്ങ​ളെ​ല്ലാം.

83ാം വ​യ​സ്സി​ലെ എ​ട്ടാം അ​ങ്കം ഘ​ട​ക​ക​ക്ഷി പോ​രി​നെ​ത്തു​ട​ർ​ന്ന്​ ന​ട​ക്കാ​തെ പോ​യെ​ങ്കി​ലും പി​ന്നി​ട്ട​കാ​ല​ത്തെ ജ​ന​പ്രാ​തി​നി​ധ്യ ജീ​വി​ത​ത്തി​ൽ ഓ​ർ​ക്കാ​നേ​റെ​യു​ണ്ട്. 1979ൽ ​ന​ട​ന്ന പ്ര​ഥ​മ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ത​ൽ ഗോ​ദ​യി​ലു​ണ്ടാ​യി​രു​ന്നു. അ​ഞ്ച്​ ജ​യ​ത്തോ​ടൊ​പ്പം ര​ണ്ട്​ തോ​ൽ​വി​യും. തു​ട​ച്ച​യാ​യ വി​ജ​യ​ത്തി​നി​ടെ 2005ൽ ​അ​ന്ത​രി​ച്ച പി.​എ. ​ഗോ​പി​യും 2015ൽ ​സി.​കെ. രാ​മ​നാ​ഥ​നു​മാ​ണ്​ എ​തി​ർ പാ​ർ​ട്ടി​ക​ളു​ടെ വോ​ട്ടും പെ​ട്ടി​യി​ലാ​ക്കു​ന്ന കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ഈ ​ജാ​ല​വി​ദ്യ​ക്കാ​ര​നെ പി​ടി​ച്ചു​കെ​ട്ടി​യ​ത്.

പു​തി​യ ന​ഗ​ര​സ​ഭ​യു​ടെ ആ​ദ്യ ഭ​ര​ണ​സ​മി​തി​യി​ൽ പ്ര​ഥ​മ ന​ഗ​ര​പി​താ​വി​െൻറ സ്ഥാ​നം ഒ​ന്ന​ര​മാ​സം കൊ​ണ്ടു​ന​ട​ന്ന​ത്​ മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം ഓ​ർ​ക്കു​ന്നു. ആ​ദ്യ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നാ​യി ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നാ​രാ​യ​ണ​ൻ വൈ​ദ്യ​ർ സ​ത്യ​പ്ര​തി​ജ്ഞ ക​ഴി​ഞ്ഞ്​ അ​ഖി​ലേ​ന്ത്യ ടൂ​റി​ന്​ പോ​യ​തോ​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​നം മാ​ലി​ക്കി​നെ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ 33 മാ​സം വൈ​സ് ​ചെ​യ​ർ​മാ​നാ​യി​രു​ന്നു. പി​ന്നീ​ട്​ സി.​പി.​ഐ, സി.​പി.​എം പാ​ർ​ട്ടി​ക​ൾ കൂ​ടി ഇ​ട​തു​മു​ന്ന​ണി രൂ​പം​കൊ​ണ്ട​തോ​ടെ മാ​ലി​ക്കി​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം. ഇ​തോ​ടെ രാ​ജി​വെ​ച്ചൊ​ഴി​ഞ്ഞു.

വൈ​ദ്യു​തി സ്​​റ്റാ​ൻ​ഡി​ങ്​​ ക​മ്മി​റ്റി ​അ​ധ്യ​ക്ഷ​നാ​യി​രി​ക്കെ​യാ​ണ്​​ ന​ഗ​സ​ര​സ​ഭ വീ​ഥി​ക​ളി​ൽ സോ​ഡി​യം വേ​പ്പ​ർ ലാ​മ്പു​ക​ൾ സ്ഥാ​പി​ച്ച​തെ​ന്ന്​ അ​​ദ്ദേ​ഹം ഓ​ർ​ക്കു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ ഫ​യ​ർ സ്​​റ്റേ​ഷ​ൻ സ്ഥാ​പി​ക്കാ​ൻ മു​ന്നി​ൽ​നി​ന്ന്​ പ്ര​വ​ർ​ത്തി​ച്ചു. ഒ​മ്പ​താം വാ​ർ​ഡി​ലെ പു​ന​ര​ധി​വാ​സ കോ​ള​നി തു​ട​ങ്ങി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​ത്തി​യ സാ​ക്ഷാ​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​വി​െൻറ അ​നു​ഗ്ര​ഹം ല​ഭി​ച്ച ത​നി​ക്ക്​ ഇ​ന്ദി​ര ഗാ​ന്ധി, രാ​ജീ​വ്​ തു​ട​ങ്ങി​യ നേ​താ​ക്ക​ളോ​ടൊ​പ്പം സൗ​ഹൃ​ദം പ​ങ്കി​ടാ​ൻ അ​വ​സ​രം ല​ഭി​െ​ച്ച​ന്നും മാ​ലി​ക്ക്​ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Age 83; Malik still has a childhood left to play
Next Story