ആദർശിന് വേണം, സുമനസ്സുകളുടെ പിന്തുണ
text_fieldsആദർശ്
കൊടുങ്ങല്ലൂർ: . 26കാരനായ ആദർശിന് കരുണാർദ്ര മനസ്സുകളുടെ തുണ വേണം. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പി. വെമ്പല്ലൂർ തച്ചുംപുറത്ത് വീട്ടിൽ വിശ്വനാഥൻ- റിജീഷ ദമ്പതികളുടെ മകൻ ആദർശ് (26) മൂന്നുവർഷമായി ഗുരുതരമായ വൃക്ക രോഗത്തിന്റെ പിടിയിലാണ്. വൃക്കകൾ തകരാറിലായതിനാൽ ആഴ്‌ചയിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയനാവുകയാണ്.
വൃക്ക മാറ്റിവെച്ചാൽ മാത്രമേ യുവാവിന് ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയുകയുള്ളൂവെന്നാണ് ഡോക്ടർമാർ പറയുന്നത്. 35 ലക്ഷം രൂപയാണ് ചികിത്സ ചെലവ്. ചികിത്സ സഹായത്തിനായി പുറത്തുവിട്ട വിഡിയോ കണ്ട സുമനസ്സുകൾ ഇതുവരെ 20,00,000 രൂപയാണ് അക്കൗണ്ടിലേക്ക് അയച്ചിരിക്കുന്നത് ഇനിയും 15,00,000 രൂപകൂടി സർജറി നടത്താൻ വേണം.
ബാക്കിയുള്ള തുക കണ്ടെത്താനാകാതെ സങ്കടപ്പെടുകയാണ് നിർധന കുടുംബം. സുമനസ്സുകളായ മനുഷ്യസ്നേഹികളിലാണ് കുടുംബത്തിന്റെ ഇനിയുള്ള പ്രതീക്ഷ. ബെന്നി ബെഹനാൻ എം.പി, ഇ.ടി. ടൈസൻ എം.എൽ.എ എന്നിവർ രക്ഷാധികാരികളും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എസ്. മോഹൻ ചെയർമാനും വാർഡ് അംഗം പ്രകാശിനി മുല്ലശ്ശേരി ജനറൽ, ലെമീഷ് കളത്തിൽ (ബാലു) കൺവീനറുമായി ആദർശ് ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 16960200008578. IFSC: FDRL0001696, ഗൂഗിൾ പേ: 96451 64792, 9645024591.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

