Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വധശ്രമ കേസിലെ പ്രതി അറസ്റ്റിൽ

text_fields
bookmark_border
വധശ്രമ കേസിലെ പ്രതി അറസ്റ്റിൽ
cancel
camera_alt

അ​ജി​ത്ത്കു​മാ​ർ

കൊടുങ്ങല്ലൂർ: കോട്ടപ്പുറം മുസിരിസ് പാർക്കിൽ മക്കളുമായി വന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മേത്തല ശൃംഗപുരം അറക്കപറമ്പിൽ അജിത്ത്കുമാറാണ് (22) അറസ്റ്റിലായത്. കോട്ടപ്പുറം ഒളാട്ടുപുറത്ത് ഗീവർഗീസ് (40) ആണ് ആക്രമണത്തിനിരയായത്.

രണ്ട് ചെറിയ മക്കളുടെ മുമ്പിലായിരുന്നു ആക്രമണം. പരസ്യമായി അസഭ്യം പറഞ്ഞതിനെ എതിർത്തതിനെ തുടർന്നായിരുന്നു ആക്രമണം. ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അജിത്ത് കെ. ബിജു, എൻ.പി. രവികുമാർ, എ.എസ്.ഐമാരായ ആന്റണി, ജിംബിൾ, എസ്.സി.പി.ഒ സി.ടി. രാജൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Accused in attempted murder case arrested
Next Story